Skip to main content

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം
ഇരുട്ടുന്ന നേരങ്ങളിൽ
പല സമയങ്ങളിലായി
വന്നു കിടക്കുന്നുണ്ട്
ചില കണ്ണുകൾ
ചില കാലുകൾ
പല തലകൾ

തലകൾ എണ്ണി നോക്കിയാൽ
രാവണൻ ആയേക്കാം
അവയിൽ ചിലത്
ബുദ്ധമതം വരെ
സ്വീകരിച്ചിരിക്കാം
എന്നാലും അതിൽ ഒന്ന്
രാമന്റേതാകാം
അതെല്ലാം ഒരു കഴുത്തിലൊതുക്കി
ഒരു കട്ടിലിൽ
ഉറക്കാൻ കിടത്തിയേക്കാം

കട്ടിൽ ഒരു ഘടികാരമായി
മാറിയേക്കാം
ഉറക്കം ഒരു സീതയെ പോലെ
അകലേ അലഞ്ഞേക്കാം
അതറിഞ്ഞു കണ്ണുകൾ
തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം
അവ വെറുതെ
ഒരു കണ്‍പോള പുതച്ചേക്കാം

അത് ഉറക്കം എന്ന്
തെറ്റിദ്ധരിച്ചേക്കാം
അത് കണ്ടു മണിക്കൂറുകൾ
കടന്നു വന്നേക്കാം
അവയുമായി
ഒരു  അഭിശപ്ത നിമിഷത്തിൽ
ഇണ ചേർന്ന് പോയേക്കാം
അവ നിമിഷസൂചികളേക്കാൾ
വേഗത്തിലോടുന്ന
കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം
അവ മുട്ടിലിഴഞ്ഞു
ഏതോ അലാറം
തട്ടിപ്പൊട്ടിച്ചേക്കാം

അത് കേട്ട് രണ്ടു സൂചികൾ
പിടഞ്ഞു എഴുന്നേറ്റേക്കാം
അത് കട്ടിലിന്റെ രണ്ടു കാലുകൾ
അടർത്തി എടുത്തു
നടന്നു പോയേക്കാം
ഒരു കുളി കഴിഞ്ഞു
കുളിമുറി പോലെ
പുറത്തേക്കു വന്നേക്കാം
അപ്പോൾ തുവർത്താൻ
വിട്ടു പോയ ഒരു തലയിൽ
ഗർഭനിരോധന ഉറപോലെ
ഉപയോഗിക്കേണ്ടിയിരുന്ന
ഭാര്യയുടെ  രൂപം
തെളിഞ്ഞു വന്നേക്കാം
അത് ഉറപോലെ തന്നെ
ഗർഭിണി ആയിരിക്കാം
അപ്പോൾ അത്
ഉപയോഗിച്ച ഉറപോലെ
വലിച്ചെറിയേണ്ടിയിരുന്ന
രാവണ സമൂഹം
ഓർമ വന്നേക്കാം

തല അപ്പോഴും രാമന്റെതായേക്കാം
ആ തല സീതയെ  പോലെ
തുവർത്തി കളഞ്ഞേക്കാം
ബാക്കിതലകൾ പേന പോലെ
ഉപയോഗിക്കുവാൻ
എടുത്തു കഴുത്തിൽ  കുത്തി
പുറത്തേക്കു പോയേക്കാം
അപ്പോഴും അയാൾ
ലൈംഗിക സാക്ഷരത
നേടുവാൻ ശ്രമിക്കുന്ന
ഒരു ഭർത്താവുദ്യോഗസ്ഥൻ
ആയിരുന്നിരിക്കാം!

Comments

  1. Bharthaavu udyogasthan! :)
    Aashamsakal.

    ReplyDelete
  2. ഇങ്ങനെയൊക്കെ ആണോ ഒരു ഭര്‍ത്താവുദ്യോഗസ്തന്‍ ചിന്തിക്കുക?
    ആശയം വ്യക്തമായില്ല. !!

    ReplyDelete
    Replies
    1. ഒരു ജൈവ ഗർഭനിരോധന ഉറപോലെ സ്ത്രീകളെ ഉപയോഗിച്ച് അന്നും ഇന്നും വലിച്ചെറിയുന്ന സമൂഹം ഉണ്ടെന്നു തോന്നി ബാലു
      അതാണ് അവ്യക്തമായി അത് പകർത്താൻ ശ്രമിച്ചത്‌
      വായനക്ക് അഭിപ്രായത്തിനും നന്ദി സുഹൃത്തേ

      Delete
  3. സീതയും രാമനും ജീവിക്കുന്നു.ഇന്നും, ഇനി നാളെയും

    ReplyDelete
    Replies
    1. നന്ദി കാത്തി അന്നും ഇന്നും ഒരു പക്ഷെ എന്നും

      Delete
  4. വായിച്ചു - ആസ്വദിച്ചു. കൂടുതൽ വിലയിരുത്താൻ അറിയില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് ഈ വായന പ്രോത്സാഹനം തന്നെ ഏറ്റവും വല്യ സന്തോഷം പ്രചോദനം

      Delete
  5. ഓരോ ഘണ്ടികയിലും കവിതയുടെ ഓരോരോ സ്പാര്ക്കുകള്.....നന്നായി.....

    ReplyDelete
    Replies
    1. നന്ദി അനുരാജ് ഈ ഓരോ വായനക്ക് വാക്കുകൾക്ക്

      Delete
  6. എന്റെ ബുദ്ധി പരിധിയ്ക് മനസിലാവാത്ത കവിത ........

    കവിതയിൽ സൂചനകളും വ്യംഗ്യങ്ങളും ഒക്കെ ആവശ്യമാണ്. എന്നാൽ അധികമായാൽ അതൊരു കടംകഥ പോല തോന്നും. ഒരാസ്വാദകന്റെ അഭിപ്രായം ആയി കരുതിയാൽ മതി

    ReplyDelete
    Replies
    1. പരിധി ഇല്ലാതെ അഭിപ്രായം സ്വീകരിക്കുന്നു ബുദ്ധിയുടെ പരിധി ഇല്ലാത്ത ലോകത്ത് ഹൃദയത്തിന്റെ പരിമിതികളെ ഞാൻ മനസിലാക്കുന്നു നന്ദി നിധീഷ് തീര്ച്ചയായും അടുത്ത പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാം

      Delete
  7. ഭര്‍ത്താവു വേഷക്കാര്‍ എന്നും പറയാം. അല്ലേ?

    ReplyDelete
    Replies
    1. അതെ അജിത്‌ ഭായ് ഭർത്താവായി തെറ്റിധരിക്കപ്പെടുന്നവർ നന്ദി അജിത്ഭായ്

      Delete
  8. ചില ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയും. സമൂഹത്തിലെ ചില അപ്രിയ സത്യങ്ങള്‍ . എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവരും ഭർത്താക്കൻ മാരാകുന്നില്ല അതിനുള്ള യോഗ്യതയോ അറിവോ പലരും നേടുന്നില്ല അത് മനസ്സിലാക്കുവാൻ അതിനു ശ്രമിക്കുന്ന പുരുഷനും സ്ത്രീകളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട് നന്ദി വായനക്ക് പ്രോത്സാഹനത്തിനു

      Delete
  9. ഇത്ര മോശം അഭിപ്രായമാണോ ഒരാള്‍ക്ക്‌ ഭാര്യയോട്‌ തോന്നുന്നത്?
    എനിക്ക് മനസ്സിലായില്ല കേട്ടോ അതുകൊണ്ടാ ചോദിച്ചത്.

    ReplyDelete
    Replies
    1. ഭാര്യയോടുള്ള അഭിപ്രായമല്ല അത് ഒരു വിവാഹ വാഗ്ദാനം കിട്ടിയാൽ അയാളെ എന്ത് കൊണ്ട് ഭർത്താവായി കാണുന്നു വീണു പോകുന്നു പിന്നെ എന്ത് കൊണ്ട് ഉപേക്ഷിക്കപ്പെടുന്നു? അത് പീഡനം ആകുന്നു ഒരു ഉറയെക്കാൾ വിലക്കുറവിൽ സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നില്ലേ എന്നൊരു സംശയം തോന്നി വായനക്ക് നന്ദി അക്ക

      Delete
  10. ഗർഭനിരോധന ഉറപോലെ
    ഉപയോഗിക്കേണ്ടിയിരുന്ന
    ഒരു ഭാര്യയുടെ രൂപം
    തെളിഞ്ഞു വന്നേക്കാം..

    Good !!

    ReplyDelete
    Replies
    1. കീയക്കുട്ടി നന്ദി വായനക്ക് അഭിപ്രായത്തിന്

      Delete
  11. Replies
    1. വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു ബ്ലോഗ്ഗിനു വെളിയിൽ ഇങ്ങനെ ഒരു പരിചയപ്പെടുത്തലും ആദ്യമായി വളരെ സന്തോഷം

      Delete
  12. വരികൾക്കിടയിൽ നിന്നുമാണിവിടെയെതിയത്
    പോയാൽ അത് നഷ്ടമാകില്ല എന്ന് പറഞ്ഞത്
    തികച്ചും സത്യായി തോന്നി. നിശ്വാസം ഒരു ചെറിയ ആശ്വാസം കൊള്ളാം
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. ഏരിയൽ മാഷെ വളരെ സന്തോഷം ഈ വരവിനു ബ്ലോഗ്ഗിനു പൊതുവെ നല്കുന്ന പ്രോത്സാഹനത്തിനു ഈ വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  13. കലികാലമിത്!
    ആ സുര ഭാവങ്ങള്‍ പലതു
    നമ്മിലെ നമ്മെ പോലും
    തിരിച്ചറിയാനാകാത്ത വിധം
    ഭാസുരമെന്നു പലരാലും
    തെറ്റിദ്ധരിക്ക്യപ്പെട്ടത്‌!! rr

    ReplyDelete
    Replies
    1. വളരെ ശരിയാണ് സ്വയം മനസ്സിലാക്കുവാൻ പോലും കഴിയാത്ത പലരും മറ്റുള്ളവരെ അളക്കാൻ ശ്രമിക്കാറുണ്ട്
      നന്ദി റിഷ വായനക്കും അഭിപ്രായത്തിനും

      Delete
  14. ഭര്‍ത്താവുദ്യോഗം!! ശക്തമായ പല വരികള്‍. പക്ഷെ -മൊത്തത്തില്‍ വായനയില്‍ മനസിലാകുക ഒരു ഭര്‍ത്താവ് ചിന്തിക്കുന്നതായി ആണ് -അങ്ങനെ അല്ലാലോ ഉദ്ദേശിച്ചത്? ചില വരികള്‍ തിരുത്തിയാല്‍ ചിലപ്പോ ശരിയായേക്കും .... :) ആശംസകള്‍

    ReplyDelete
    Replies
    1. ഭർത്താവ് മാത്രമേ ഉള്ളൂ ഇതിൽ ...ചിന്തിക്കുന്നതും അയാൾ തന്നെ അതിനു സമൂഹത്തിൽ നിന്ന് ഊര്ജം ഉൾക്കൊള്ളുന്നു തെറ്റും അവിടെ കെട്ടി വയ്ക്കുന്നു അത്ര തന്നെ നന്ദി ആർഷ വായനക്ക് അഭിപ്രായത്തിനു

      Delete
  15. Replies
    1. നന്ദി സുഹൃത്തേ ഈ കടന്നു വരവിനു വായനക്ക് ആശംസക്ക്

      Delete

  16. ബൈജു ഭായ്,

    നല്ല കവിത.ഇടയ്ക്കൊക്കെ മനസ്സിലാക്കാൻ പ്രയാസപ്പെട്ടു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അഭിപ്രായത്തിനു

      Delete
  17. Dear poet .This poem takes the reader to regions familiar to and frequented by man in our mundane world .The title itself signifies the gist of the poem . Congratulation

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം