വിരലിൻ്റെ വിത്തുകൾ
സൂര്യകാന്തികൾക്ക് സമീപത്തായി
കുഴിച്ചിടുന്നു
വിത്തിന് മണ്ണ് നിഷേധിക്കുന്നതിനേക്കാൾ
ഭംഗിയായി
വിരലിന് സമീപത്തായി
കിളിർത്തുവരുന്ന എന്തിന്നേയും തലോടിയിരിക്കുന്നു
വെയിലിൻ്റ രോമമുള്ള വേനലിന്നെ
അതിൻ്റ നാവിനെ
നാവിൻ്റെ നനവിനെ
സമയത്തെ തലോടുന്നു
മേഘത്തെ തലോടുന്നു
മാനത്തേ അതിൻ്റെ നീലയേ
മേഘങ്ങളുടെ അച്ചടക്കത്തെ
തലോടാൻ ഒന്നുമില്ലായ്മയേ
Comments
Post a Comment