പഴക്കത്തിനും
പുറത്ത് കാണാവുന്ന വിധം
പൂശാത്ത ചുവര്
കാറ്റിന്റെ വീടാവണം
സന്ദർശകരുടെ ആകൃതിയും
ഇലകളും
കറുപ്പിലും വെളുപ്പിലും
സന്ദർശനങ്ങൾ അടുക്കിവെയ്ക്കും
ഇലകൾ
ചുവരിൽ
ഫ്രൈം ചെയ്ത് വെച്ചിരിക്കുന്ന
കാറ്റിന്റെ മൂന്ന് ചിത്രങ്ങൾ
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...
Comments
Post a Comment