കാറ്റ്
എന്നിട്ടോ?
എന്നിട്ടും കാറ്റ് ന്നെ..
ഉം.
ഒന്നമർത്തി മൂളി,
ചുണ്ടിലെരിഞ്ഞുകൊണ്ടിരുന്ന
വിദേശനിശ്ശബ്ദത
കാറ്റ് തന്നെയാവണം
കുത്തിക്കെടുത്തിയത്.
ചോദ്യം ചെയ്യുകയാണ് കാറ്റ്
വിശദമായി ശലഭങ്ങളെ
എന്നിട്ട് മൊഴികൾ
പൂമ്പാറ്റകളിൽ രേഖപ്പെടുത്തുന്നു.
അറിയില്ല
നിന്റെ പേരുണ്ടോ എന്ന്
മൊഴികളിൽ.
ഒന്നറിയാം
അണഞ്ഞുകഴിഞ്ഞാൽ
നമ്മുടെ മുറിയിലെ മെഴുകുതിരി
കാറ്റ് ഒരു കുറ്റാന്വേഷകനാണോ
എന്ന്
നിന്റെ ഓരോ ശ്വാസത്തിലും ഒച്ചയിലും
സംശയിയ്ക്കും.
കാറ്റ് കുറ്റാന്വേഷകൻ.നല്ല ചിന്ത.
ReplyDeleteഒന്നമർത്തി മൂളി,
ReplyDeleteചുണ്ടിലെരിഞ്ഞുകൊണ്ടിരുന്ന
വിദേശനിശ്ശബ്ദത
കാറ്റ് തന്നെയാവണം
കുത്തിക്കെടുത്തിയത്...
ആശംസകൾ
ReplyDelete