Sunday, 4 December 2016

അൽപ്പം ഉലയാം അല്ലേ?

എന്നും
കലാപകാരികളാണ്
പൂക്കൾ;


എന്നിട്ടും
മൊട്ടുകളിൽ
പൂരിപ്പിക്കാതെ ഇട്ടിരിക്കുന്ന
ലഹളയുടെ
കോളങ്ങൾ ഒപ്പിയെടുത്തു
ദൂരേയ്ക്ക്
പറന്നു പോവുകയാണ്
സമാധാനശലഭങ്ങൾ.

ഘടികാരത്തിന്റെ
ആകൃതിയിൽ
പിള്ള വാതത്തിന്
അച്ചുക്കുത്തിയ,
സമയത്തിന്റെ മടുപ്പിനോട്
കാത്തിരിപ്പിന്റെ പഞ്ഞി
ചോദിക്കരുത്:
കാത് തന്നെ പഞ്ഞിയുടെ
ആകൃതിയിൽ വെച്ച
കാലമേ.,

എന്നാലും വരൂ...

ഇനി
വെറുതേയിരിക്കണ്ട..

നമുക്ക്
കഴിഞ്ഞ കാലത്തേയ്ക്ക്
പോകാം..

അവസാനത്തെ രണ്ടുദിവസത്തെ
നിലാവിനെ പിടിച്ച്
പരസ്പരം
ഇരുട്ടിന്റെ അറ്റത്ത്
കെട്ടിയിടാം.

ചന്ദ്രൻ പിടിച്ചുവലിയ്ക്കുമ്പോൾ;
ഇന്നലെകൾ ഉലയുന്നത്
കാണാമല്ലോ!

3 comments:

  1. സമാധാനത്തിന്റെ
    ശലഭങ്ങളും കലാപകാരികളായ പൂക്കളും ....!

    ReplyDelete
  2. അവസാനത്തെ രണ്ടുദിവസത്തെ
    നിലാവിനെ പിടിച്ച്
    പരസ്പരം
    ഇരുട്ടിന്റെ അറ്റത്ത്
    കെട്ടിയിടാം.
    ആശംസകള്‍

    ReplyDelete