Skip to main content

കാത്തുനിൽപ്പ്

നീ ഓടിച്ചുകൊണ്ട് വരുന്ന വണ്ടി

 വിയർത്തൊലിച്ചു നിന്ന്
അതിനു ഞാൻ
കൈ കാണിക്കുന്നു

 ഞാൻ തന്നെ നിർത്തുന്നു


എവിടെയോ  വെച്ച് കണ്ട്
 ദയ തോന്നി
ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ
നീ ഓടിച്ചു പോകുന്നു


നീ നിർത്തി
ഞാൻ കയറിപ്പോയത്കൊണ്ട്
അവിടെയില്ലാത്തത് പോലെ...
ഞാൻ
ഇല്ലാതാവുന്നു........ 

Comments

  1. എവിടെയോ വെച്ച് കണ്ട ദയ തോന്നി
    ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ നീ ഓടിച്ചു പോകുന്നു

    അങ്ങിനെ വീണ്ടും കാത്തിരിപ്പ്...!

    ReplyDelete
    Replies
    1. നന്ദി മുരളിഭായ് ഓണ തിരക്കിനിടയിലും ഈ ഓടി വരവിനു വായനയ്ക്ക്
      ഓണത്തിന്റെ മാവേലി ചിത്രം കണ്ടിരുന്നു ഉഷാർ

      Delete
  2. വണ്ടി ഓടിച്ചവനും ലിഫ്റ്റ്‌ പിടിച്ചവനും ഒരാളായി
    ഇല്ലാതാകുന്നു,,,
    കവിക്കു മാത്രം കഴിയുന്ന മാജിക്!!!
    അഭിനന്ദനങ്ങള്‍!!!

    ReplyDelete
  3. ബൈജുഭായിയുടെ...... കൈയ്യടക്കം അപാരം.... വേറിട്ട പ്രതിഭക്ക് ആശംസകൾ നേരുന്നു....

    ReplyDelete
  4. പിന്നെ നീയുമില്ല ഞാനുമില്ല

    ReplyDelete

Post a Comment