Skip to main content

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

Comments

  1. മഴക്കുരുന്നിന്റെ കുസൃതിയെന്നാണു പറയേണ്ടിയിരുന്നത് ! തൊട്ടുമുമ്പത്തെ ഇല-മരക്കവിതയും ഏറെ ഇഷ്ടപ്പെട്ടു. ഇല-മരം-മഴ ഇതൊന്നുമില്ലാതിരിക്കുന്ന ഒരാൾക്ക് ഇതൊക്കെ അമൃതം തന്നെ ബൈജൂ !!

    ReplyDelete
    Replies
    1. നന്ദി സ്നേഹപൂർവ്വം നന്ദി മാഷെ അതെ നമുക്കറിയാവുന്ന കാവ്യബിംബങ്ങൾ ഓരോ ഓർമയിലും പെയ്യുന്നത്

      Delete
  2. അങ്ങനെ മഴയത്ത് മുളച്ചത് ഇടിവെട്ടിൽ വാടും...!

    ReplyDelete
    Replies
    1. മുരളി ഭായ് നന്ദി സ്നേഹപൂർവ്വം

      Delete
  3. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്
    ഭാവന ചന്ദ്രനെ തൊട്ടു..!

    വരികൾ മനസ്സിനേയും. :) നല്ല കവിത

    ശുഭാശംസകൾ......




    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. പിന്നെ നടക്കുന്നതൊക്കെ പരിധിക്കു
    പുറത്താണെന്നുള്ള മൃദുലസന്ദേശം
    ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
    കാറ്റ് നമ്മുടെ നിഴലുകളെ
    ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
    തിളക്കമേറിയ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ ഓരോ വായനയും അതിനു ശേഷം കുറിക്കുന്ന അഭിപ്രായവും അനുഗ്രഹം ആണ് മറ്റൊരു എഴുത്തിനു സ്നേഹപൂർവ്വം

      Delete
  5. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  6. നിര്‍മ്മാണം കഴിഞ്ഞാല്‍ പരിധിക്കു പുറത്താണ്.

    ReplyDelete
    Replies
    1. റാംജിഭായ് സ്നേഹപൂർവ്വം വളരെ സന്തോഷം

      Delete
  7. നമ്മള്‍ മുകളിലെത്തിക്കഴിയുമ്പോള്‍ മഴ നാണിച്ച് പോവുകയാണ്!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവും വായനയും അഭിപ്രായവും സ്നേഹപൂർവ്വം വായിക്കാറുണ്ട് അതിശയം ആണ് ഈ ജ്യേഷ്ഠ തുല്ല്യ സ്നേഹം പ്രോത്സാഹനം സ്നേഹപൂർവ്വം

      Delete
  8. മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
    മാഞ്ഞു പോകുവാനാകാതെ
    ആകാശത്ത് ഒട്ടിപ്പോവുകയാണ്.

    എന്തോ,എനിക്കതത്ര ബോദ്ധ്യമില്ല.
    ആശംസകൾ...

    ReplyDelete
    Replies
    1. വികെ മാഷെ നന്ദി തുറന്നു പറഞ്ഞ അഭിപ്രായത്തിനു പ്രത്യേകിച്ച് സ്നേഹപൂർവ്വം

      Delete
  9. മഴയെ ഇങ്ങിനെയും അനുഭവിക്കാമെന്ന് ഇപ്പോഴാണറിഞ്ഞത്

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം നന്ദി പ്രചോദനം ആണ് വാക്കുകൾ

      Delete
  10. മഴയിൽ ഇങ്ങിനെയും ഒരു പ്രണയം ആകാം. ആശംസകൾ

    ReplyDelete
    Replies
    1. ബിബിൻ മാഷെ നന്ദി സാമൂഹ്യ വിഷയങ്ങളിൽ മാത്രം അല്ല കവിതയിലും താങ്കളുടെ അറിവ് അതിശയിപ്പിക്കുന്നു അത് ഇവിടെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെക്കാൾ മറ്റു ബ്ലോഗ്ഗുകളിൽ കാണുന്ന വിശകലനം കണ്ടു പറഞ്ഞതാണ് സ്നേഹപൂർവ്വം

      Delete
  11. "മഴ കീറി ഒട്ടിച്ച ആകാശം
    എന്ന് അടക്കം പറയുന്ന നമ്മൾ"..എപ്പോഴത്തെയും പോലെ മനോഹരം

    ReplyDelete
    Replies
    1. നമുക്ക് ഇഷ്ടപ്പെട്ട വരികൾ തന്നെ വായനയിൽ ഉദ്ധരിച്ചു കാണുമ്പോ സന്തോഷം തോന്നാറുണ്ട്, എഴുത്തിന്റെ സ്വകാര്യ സന്തോഷങ്ങൾ സ്നേഹപൂർവ്വം നന്ദി കീയ കുട്ടി

      Delete
  12. ഓരോ വരികളും മഴപോലെ മനോഹരവും, കുളിരുള്ളതുമായി അനുഭവപ്പെട്ടു.

    [ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവുന്ന വാക്കാണെന്നറിയാം...എങ്കിലും ഇമ്പൊസിഷന്‍ എന്ന വിദേശിക്കൊരു ചേര്‍ച്ചക്കുറവ് തോന്നി. വിമര്‍ശനമല്ല. എന്റെയൊരു തോന്നല്‍ മാത്രം.]

    ReplyDelete
    Replies
    1. നന്ദി അതൊരു നല്ല ഓർമപ്പെടുത്തൽ ആയി അത് കൊണ്ട് മറ്റൊരു കവിതയിൽ സീലിംഗ് ഫാൻ എന്നുള്ളത് കറങ്ങുന്ന മേൽ പങ്ക എന്ന് തന്നെ മാറ്റി എഴുതിയിട്ടുണ്ട് വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേക നന്ദികൂടി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...