Skip to main content

ഉത്സവം സീസണ്‍ 2

ഒരുത്സവത്തിന്റെ
ഒത്ത നടുക്ക് നിന്ന്
ഒരു കൊച്ചു കുട്ടിയെ
പോലെ
കട്ടെടുക്കണം
നെറ്റിപ്പട്ടം കെട്ടിയ
ഒരു കൊമ്പനെ
ഇരു ചെവി അറിയാതെ
അവിടെ പകരം വയ്ക്കണം
കയറ്റം കയറുന്ന
ഒച്ച കയറ്റി കൊണ്ട് വരുന്ന
ഒരു തടി ലോറിയെ
തടിയെ ആനയോടൊപ്പം
കാട്ടിലേയ്ക്ക്
പറഞ്ഞയക്കണം
ഇലകൾ കൊണ്ട്
നെറ്റിപ്പട്ടം കെട്ടി
മുറിച്ച മരങ്ങൾക്ക്
തടി കൊണ്ട്
മുടങ്ങി കിടക്കുന്ന
ഉത്സവങ്ങൾ നടത്തുവാൻ!

Comments

  1. ഉത്സവഘോഷത്തിലാണല്ലോ വാക്കുത്സവം

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. ഉത്സവത്തിന്‌ നടുവിൽ നിന്നും ആനയെ അടിച്ചു മാറ്റുന്നത് ഭംഗിയായി. കാട്ടിലെ ഉത്സവം തടി കൊണ്ട് നടത്തുന്നത് അത്ര ശരിയായോ എന്ന് സംശയം?
    ഇനി ഉത്സവം നടത്തണമെങ്കിൽ കാട്ടു കള്ളന്മാരായ നമ്മുടെ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചാലോ?

    ReplyDelete
  4. ഉത്സവങ്ങൾ ഉണ്ടാവട്ടെ..!! മരങ്ങള്‍ നെറ്റിപ്പട്ടം കെട്ടിയ, ആനകൾ കൊമ്പുവിളിക്കുന്ന, കിളികള്‍ ചേങ്ങില മുഴക്കുന്ന, കാട്ടരുവി കളിപ്പാട്ടം വില്‍ക്കുന്ന, ഉള്‍ക്കാട്ടില്‍ പുലിക്കളി നടത്തുന്ന, മരങ്ങളില്‍ മയിലാട്ടം ആടുന്ന, ശലഭങ്ങള്‍ ബലൂണുകൾ വില്‍ക്കുന്ന, പൂക്കള്‍ കാവടിയാടുന്ന, മാനത്തച്ഛന്‍ വെടിക്കെട്ട് നടത്തുന്ന അതിഗംഭീര മഹോത്സവങ്ങള്‍ കൊണ്ടാടപ്പെടട്ടെ..

    ReplyDelete
  5. 'മരക്കൊയ്ത്ത്' ഉത്സവങ്ങള്‍ !അസ്സലായി ....

    ReplyDelete
  6. ഉത്സവമേളം...

    ReplyDelete
  7. കാടിറങ്ങാതെ , കാട്ടിലിറങ്ങാതെ ,
    കണ്ണിലും ഹൃത്തിലും വിളക്കുകള്‍
    നിറഞ്ഞ് സ്നേഹ ഉല്‍സവങ്ങള്‍
    ഇനിയും നിറയട്ടെ .. തിരികേ പൊകാന്‍
    മനസ്സ് വെമ്പുന്നുണ്ട് , ഒന്നും നഷ്ടപെടാതെ
    നാം ഇനി എന്നാണ് ആഘോഷങ്ങളേ
    ആഘോഷിക്കുക .. നല്ല ചിന്ത സഖേ

    ReplyDelete
  8. തടിയെ ആനയോടൊപ്പം
    കാട്ടിലേയ്ക്ക്
    പറഞ്ഞയക്കണം
    ഇലകൾ കൊണ്ട്
    നെറ്റിപ്പട്ടം കെട്ടി
    മുറിച്ച മരങ്ങൾക്ക്
    തടി കൊണ്ട്
    മുടങ്ങി കിടക്കുന്ന
    ഉത്സവങ്ങൾ നടത്തുവാൻ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...