Skip to main content

നിരപരാധി


ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ
നില്ക്കുന്നു
താഴെ തിരക്കുള്ള തെരുവിലൂടെ
വാഹനങ്ങൾ നിരനിരയായി
കടന്നു പോകുന്നു

നോക്കുമ്പോഴെല്ലാം 
കടന്നു പോകുന്ന
എല്ലാ വാഹനങ്ങളുടേയും
മുമ്പിലെ ചക്രത്തിൽ
എന്തോ പന്തി കേടു
അത് എന്താണെന്നു ഉറപ്പിക്കാൻ
ഞാൻ എന്റെ കണ്ണുകളെ
അവിശ്വസിച്ചു
കാലുകളെ ബലപ്പെടുത്തി
താഴേക്കിറങ്ങുന്നു

കണ്ണ് പരിശോധിക്കുവാൻ
ഒരു വണ്ടി വിളിച്ചു
വൈദ്യരുടെ അടുത്തേയ്ക്ക്
പോകുന്നു

ആ വണ്ടി ഇടിച്ചാണ്
ഞാൻ മരിച്ചു പോകുന്നത്

കുഴപ്പം എന്റെ കണ്ണിന്റെ അല്ല
വണ്ടിക്കു തന്നെ
എന്ന് വൈകി തിരിച്ചറിയുന്നു

തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ
അവിശ്വസിച്ച
അപരാധിയായ ഞാൻ
ഇനി വന്നിടത്തേക്കു
സമാധാനമായി
തിരിച്ചു പോകട്ടെ
കൊല്ലുവാൻ ഇനിയും അനേകം
കാരണങ്ങൾ അവിടെ
എന്നെ കാത്തു
നില്ക്കുന്നുണ്ടാവും!

Comments

  1. ആശംസകൾ..........

    ReplyDelete
    Replies
    1. വികെ നന്ദി സ്നേഹപൂർവ്വം

      Delete
  2. മരണം രംഗബോധമില്ലാത്ത കോമാളി.....

    ReplyDelete
    Replies
    1. Anu Raj നന്ദി സ്നേഹപൂർവ്വം

      Delete
  3. വൈകിവരുന്ന തിരിച്ചറിവുകള്‍...............
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  4. കുഴപ്പം വണ്ടിക്ക് തന്നെ...

    ReplyDelete
    Replies
    1. റാംജി ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  5. അതുകൊണ്ടാവും മനുഷ്യൻ വിലകൂടിയ വണ്ടികൾ സ്വന്തമെന്നു കരുതി അഭിമാനം കൊള്ളുന്നത്. ഒരിക്കലുമവൻ കാഴ്ച്ചയുണ്ടെന്നു കരുതി അഭിമാനിക്കാറിൽല്ല.അതു പോയിക്കഴിയുമ്പോഴേ അതിന്റെ വിലയെത്ര നിസ്തുലമെന്നവൻ/ൾ മനസ്സിലാക്കൂ.!!


    വളരെ ചിന്തോദ്ദീപകമായ കവിത ഭായ്..


    ശുഭാശംസകൾ.....

    ReplyDelete
  6. നല്ല വരികള്‍......ആശംസകള്‍.....!

    ReplyDelete
  7. നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  8. Replies
    1. കാരണങ്ങളില്ലാതെയും ഇന്നാരെയും കൊല്ലാം..
      ചിന്തിപ്പിക്കുന്ന കവിത.

      Delete
  9. കുഴപ്പമെന്താണെന്നു അറിയാൻ യാതൊരു മാർഗവുമില്ല .

    ReplyDelete
  10. വണ്ടിക്കും,കണ്ണിനുമൊന്നുമല്ല കുഴപ്പം
    ആ ആയുസ്സിനാണ് കുഴപ്പം...!

    ReplyDelete
  11. നമുക്കല്ലേ കുഴപ്പം? :)

    ReplyDelete
  12. നി'രപരാധി നന്നായിരിക്കുന്നു..

    ReplyDelete
  13. marichaalum veruthe vidillaaththa lokam !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!