Skip to main content

ഒരു മറവി ചിത്രം

ചിങ്ങം മുഴുവൻ
കൊത്തിപ്പറക്കിയിട്ടും;
വയറിന്റെ
വിശപ്പ്‌ മാറാതെ,
കണ്ണീരിൽ നനഞ്ഞു കുളിച്ചിട്ടും,
കറുപ്പിന്റെ-
നിറം മാറാതെ,
പട്ടിണി കിടന്നു, മെലിഞ്ഞൊരു;
കാക്ക,
ദാരിദ്ര്യത്തിൽ 
ജോലി ചെയ്യാൻ
കർക്കിടകത്തിലേക്ക്;
തിരിച്ചു പറക്കുന്നു ..

ഉണ്ടായിരുന്ന

മുഴുവൻ ഭൂമിയും,
ഒറ്റക്കാലിൽ
അളന്നെടുത്തു,
മറുകാൽ വയ്ക്കുവാൻ
ഭാവിയോ ഒരു  തലയോ
കണികാണാൻ പോലും
കഴിയാതെ,
ഭൂതകാലത്തിൽ
പുതഞ്ഞുപോയിട്ടും  
വാമനന് ജയിച്ച
കൊക്ക്
അവശേഷിക്കുന്ന ജീവൻ
ഒരുകാലിൽ പിടിച്ചു
തല പൊങ്ങച്ചത്തിൽ
നാണിച്ചൊളിപ്പിച്ചു
ഒരു ഓണത്തിന്റെ
എച്ചിലിലയ്ക്കു
മറുകാൽ,
ഉയർത്തി 
കൈ പോലെ 
നീട്ടി കൊണ്ട് 
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു!

Comments

  1. കർക്കിടകത്തിലേക്കുള്ള തിരിച്ചു പറക്കൽ
    ഓണത്തിന്റെ എച്ചിലിലക്കായുള്ള കാത്തിരിപ്പ്

    - ഈ കാവ്യവഴികളെ അഭിനന്ദിക്കാതെ വയ്യ

    ReplyDelete
  2. എന്നും ഓണമുള്ള കാക്കകള്‍ കാ കാ എന്ന് പ്രതിഷേധിയ്ക്കുന്നു

    ReplyDelete
  3. Maraviyil oru kakka chithram...

    ReplyDelete
  4. വിശപ്പും പൊങ്ങച്ചവും.
    മറവി ചിത്രം.....

    ReplyDelete
  5. നല്ല കവിത ..ആശംസകൾ

    ReplyDelete
  6. കർക്കിടകത്തിലേക്ക്;
    തിരിച്ചു പറക്കേണ്ടി വരുമോ

    ReplyDelete
  7. മറുകാൽ,
    ഉയർത്തി
    കൈ പോലെ
    നീട്ടി കൊണ്ട്
    തലകുനിച്ചു
    ബുദ്ധന് പഠിക്കുന്നു! Bhavanaamayam!

    ReplyDelete
  8. ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയെ,ഭുവനത്രയങ്ങളുമളന്ന് പാദമൂന്നാൻ ഇടമില്ലാതെ നിൽക്കുന്ന വാമനനോടും, ധ്യാനനിമഗ്നനായ ബുദ്ധനോടുമുപമിച്ചത് വളരെ മനോഹരമായ ഭാവനയായി.

    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  9. ഭാവനയുടെ ഈ തിരിച്ചുപോക്ക്, ആശങ്ക, ഒക്കെ നന്നായി..

    ReplyDelete
  10. ഈ പൊങ്ങച്ചങ്ങൾ തന്നെയാണീന്ന് ഏറ്റവും വലിയ ആർത്തി..!

    ReplyDelete
  11. കാക്ക ധ്യാനിച്ചാല്‍ ബുദ്ധനാവുമോ!

    ReplyDelete
  12. കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നാണല്ലോ ചൊല്ലും,ഇപ്പോഴും
    നടക്കുന്ന കാര്യങ്ങളും........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  13. വായിക്കുവാനും അഭിപ്രായം പറയുവാനും സംവദിക്കുവാനും ഈ പോസ്റ്റിലേയ്ക്ക്
    കടന്നു വന്ന എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  14. ഓണം, കാക്ക, കൊക്ക് , വാമനന്‍ , ബുദ്ധന്‍ .....ഭാവി ചിന്ത ആകുലപ്പെടുത്തുന്നു ...

    ReplyDelete
  15. നല്ലൊരു മറവിച്ചിത്രം.

    ReplyDelete
  16. ശ്രീകുമാർ ..........വിനോദ്കുമാർ.... രണ്ടു പേര്ക്കും നന്ദി സന്തോഷം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...