എന്റെ കാതുകൾ ആരോ പൂമുഖത്തേയ്ക്കു വലിച്ചെറിഞ്ഞ പത്രങ്ങൾ പോലെ കാറ്റിലിളകി ആരും വായിക്കാതെ കിടക്കുന്നു കിടന്നു കിടന്നു മടുത്ത് ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ അവ രണ്ടിലകളായി മാറി ചില്ലകളില്ലാത്ത മരത്തിൽ പ്രണയിക്കുന്ന രണ്ടു കിളികൾക്ക് തണലായി പോയിരിക്കുന്നു മഴയുള്ളപ്പോഴൊക്കെ ചെടിയുടെ ഉടുപ്പെടുത്തിട്ടു ഇടവഴികളിൽ മഷിത്തണ്ടിനു പഠിക്കുന്ന മരങ്ങളുടെ തരള ബാല്യങ്ങളുടെ ചാറ്റൽ മഴക്കഥകൾ കേട്ടിരിക്കുന്നു പണ്ട് കേട്ട കൊതിയൂറുന്ന നല്ല രണ്ടു പാട്ടുകളെ കണ്ണി മാങ്ങകളാക്കി കൊത്തി അവയിൽ കല്ലുപ്പ് ചേർത്ത് നാട്ടു മാവിൻ ചിലമ്പിച്ച ചില്ലകളിൽ കൊരുത്തിടുന്നു പിന്നെ രണ്ടു പക്ഷികളെ പോലെ മുമ്പും പിറകുമായി മത്സരിച്ചു പറന്ന് ചെന്ന് നിന്റെ ആടുന്ന കമ്മലുകളിൽ കരൾ ചേർത്തിരിക്കുന്നു.. ഇനി എന്റെ കേൾവികളിലെയ്ക്ക് തിരികെ തളർന്നു ചെക്കേറുന്നതിനു മുമ്പ് നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ കേൾക്കേണ്ട ഉടലുകൾ കിലുങ്ങുന്ന ഒച്ച കേൾക്കാൻ ഞാനെന്റെ കാതുകളെ നിശബ്ദത കൊണ്ട് ഉടച്ചു കളഞ്ഞ് നിന്റെ സ്വകാര്യങ്ങളിൽ ചിരി ചേർത്തുണ്ട...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...