Skip to main content

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Comments

  1. ജീവിതമധുരം നുണയുന്നവർക്ക്.......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം നന്ദി ഈ കയ്യൊപ്പും വരവും അഭിപ്രായവും വളരെ സന്തോഷം തരുന്നവയാണ്

      Delete
  2. ഇഷ്ടപ്പെട്ടു ഈ നല്ലമിട്ടായി!!

    ReplyDelete
    Replies
    1. അജിത്ഭായ് ഈ വാക്കുകൾ തുടക്കം മുതൽ കിട്ടുന്ന പ്രോത്സാഹനം നന്ദി സ്നേഹത്തോടെ

      Delete
  3. ഈ മിഠായി ഷുഗർ ചേർന്നതാണെങ്കിലും പ്രമേഹം വരില്ല തീർച്ച

    ReplyDelete
    Replies
    1. നിധീഷ് വളരെ സന്തോഷം ഓരോ വായനക്കും അതിനുള്ള തുടർ പ്രോത്സാഹനത്തിനും നന്ദി

      Delete
  4. Adharathil pallumala........???

    ReplyDelete
    Replies
    1. മുല്ലപ്പൂ പല്ലിലൊ മുകൂറ്റി കവിളിലോ പല്ലും ഒരു മാല തന്നെ കെട്ടി ചിരിയിൽ കുറുകെ ഇട്ടാൽ നന്ദി അനുരാജ് വായനക്ക് സംശയത്തിനു

      Delete
  5. സ്നേഹമിഠായിക്ക് എന്തെല്ലാം രസങ്ങള്‍.

    ReplyDelete
    Replies
    1. റാംജി ഭായ് സന്തോഷം സ്നേഹം നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. Replies
    1. അനീഷ്‌ വളരെ സന്തോഷം ഓരോ വായനയും അതിനു തരുന്ന വിലയേറിയ അഭിപ്രായം സ്നേഹപൂർവ്വം നന്ദി

      Delete
  7. "ഇമയുടെ കവറിൽ” .... ഇമതൻ പോളയിൽ എന്നായിരുന്നുവെങ്കിൽ ആംഗലേയ പദം ഒഴിവാക്കാമായിരുന്നു...

    ReplyDelete
    Replies
    1. വിനു വേട്ട വളരെ പ്രസക്തായ കാര്യം ആണ് ചൂണ്ടിക്കാട്ടിയത് എനിക്ക് തോന്നിയ ഒരു ആശയക്കുഴപ്പം ആണ് അത് ഒഴിവാക്കുവാൻ കാരണം ഇമ എന്ന് പറയുന്നത് കണ്‍ പീലി കൂടി ചെര്ന്നതാണോ അതോ പോള മാത്രം ആണോ എന്നൊരു ഡൌട്ട് തോന്നി പിന്നെ ചിന്തിച്ചപ്പോൾ മിട്ടായിക്ക് (ഞാൻ ഉദ്ദേശിച്ചത് ഇമ എന്നാ വാക്കായിരുന്നു ) ഇമ എന്നുള്ളതിനേക്കാൾ കവര (മിട്ടായി കവർ) അല്ലെ യോജിച്ചത് എന്ന് തോന്നി അപ്പോൾ അവിചാരിതമായി ചുള്ളിക്കാടിന്റെ ഷവർ എന്ന കവിത വായിക്കുകയും ചെയ്തു എങ്കിൽ കിടക്കട്ടെ കവർ എന്ന് തീരുമാനിച്ചതാണ് പക്ഷെ വിനുവേട്ടൻ പറഞ്ഞപ്പോൾ മാറ്റിയാൽ എന്താ എന്ന് എനിക്കും പുനര്വിചാരം ഉണ്ടായി എന്തായാലും ഇപ്പൊ ഇങ്ങനെ കിടക്കട്ടെ എന്ന് മടിച്ചു വിട്ടതാണ് പ്രത്യേക നന്ദി വിനു വേട്ട ഇത്തരം ക്രീയാത്മകമായ നിര്ദേശത്തിനു പിന്നെ വായനക്കും വരവിനും സന്തോഷം സ്നേഹം

      Delete
  8. മധുരമിട്ടായി

    ReplyDelete
    Replies
    1. ഡോക്ടര വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു

      Delete
  9. പഞ്ഞിമിട്ടായി .

    ReplyDelete
    Replies
    1. നീലിമ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  10. ജീവിതത്തിലെ മിട്ടായി ഭാവങ്ങൾ ...
    നല്ല രസമുണ്ട് ...ആശംസകൾ

    ReplyDelete
    Replies
    1. അശ്വതി വളരെ സന്തോഷം അഭിപ്രായത്തിനു വായനക്ക് നന്ദിയോടെ

      Delete
  11. വിയര്‍പ്പിന്‍റെ വിലയും
    സ്നേഹത്തിന്‍റെ മധുരവും.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദി

      Delete
  12. കാഴ്ച മിട്ടായിയാണ് എനിക്ക് ഏറെയിഷ്ടം.

    ReplyDelete
    Replies
    1. നന്ദി ശശി ഭായ് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  13. ആ മാംസമിട്ടായിഷ്ട്ടായിട്ടാ‍ാ

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം നന്ദി

      Delete
  14. എല്ലാ മിട്ടായിയും കൂടി നീയെനിക്കൊരു സ്നേഹ മിട്ടായി :)

    ReplyDelete
    Replies
    1. ആർഷ വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  15. ഭായീടെ കാവ്യ മിഠായി അസ്സലായി.

    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം