Skip to main content

ഡിസംബറിലെ ആറ്

വർഷത്തിലെ
എല്ലാ മാസങ്ങളിലൂടേയും
ഒഴുകി പരന്നു കിടന്ന
ഒരു ആറുണ്ടായിരുന്നു
അത് ഒരു കലണ്ടറിൽ ഉറച്ച
ഓർമയായി പോയത്
ഒരു ഡിസംബർ ആറിനു
ശേഷമായിരുന്നു

മേഘം പോലെ
മകുടം ഉയർത്തിനിന്ന
ഒരു തണലുണ്ടായിരുന്നു
അത് പെയ്യാൻ അനുവദിക്കാതെ
തകർത്തു
കുറച്ചു കണ്ണീർ കണങ്ങൾ
ബാക്കി വെച്ച്
തുടച്ചു  മാറ്റിയത്
ഒരു ആറിന്റെ കരയിലായിരുന്നു

മതം ഇല്ലാതേയും ജീവിക്കുവാൻ
മതം പകുത്ത
ഒരു രാജ്യമുണ്ടായിരുന്നു
അതിനു മതേതരത്വം
എന്ന് പേരിട്ടു വിളിച്ചത്
അർദ്ധരാത്രിയിൽ ഉദിച്ച
സ്വതന്ത്ര സൂര്യന്റെ
വെള്ളിവെളിച്ചത്തിലായിരുന്നു

ജനിച്ച മതം ഏതായാലും
ജീവിക്കുവാൻ
അദ്ധ്വാനവിയര്പ്പിന്റെ
സുവർണനൂൽ ധരിച്ചു
അഴിമതി ചുമക്കേണ്ട
ജനങ്ങൾ ഉണ്ടായിരുന്നു
അവരെ എണ്ണൽ സഖ്യ പോലെ
ഒരുമിച്ചുകാണാതെ
അഞ്ചിന്റെ ന്യൂനപക്ഷം എന്നും
ഏഴിന്റെ ഭൂരിപക്ഷം എന്നും
വിഭജിക്കുവാൻ
ഒരു ആറു വേണമായിരുന്നു
അത് ഉത്ഭവിച്ചത്‌
ഏതോ ഒരു
തണുത്ത മനസ്സിലെ
അധികാര മോഹത്തിന്റെ
കാണാത്ത
കൊടുമുടിയിൽ നിന്നായിരുന്നു

ഭരിക്കുന്നവർക്ക് ഇരിക്കുവാൻ
അധികാരത്തിന്റെ
ഒരു കസേര വേണമായിരുന്നു
ആ കസേരക്ക് വേണ്ടി
അതിന്റെ അടിയിൽ
മിണ്ടാതെ ഇരിക്കുവാൻ
വാടകയ്ക്കെടുത്ത
ഒരു ചുണ്ട് വേണമായിരുന്നു
അതിൽ ഒട്ടിച്ചു വച്ചിരുന്ന
നിസ്സംഗ മൌനത്തിനെ
ദുരുപയോഗം ചെയ്തത്
ഡിസംബർ മാസത്തിലെ
അതേ ആറിൽ വെച്ചായിരുന്നു

കസേര മോഹിച്ചു
അധികാരം
സ്വപനം കണ്ടവര്ക്ക്
കസേരയിൽ എത്തുവാൻ
ചോരച്ചാൽ ഒഴുക്കുവാൻ
ഒരു പുഴ വേണമായിരുന്നു
അതിനു അവർ തിരഞ്ഞെടുത്തത്
ത്രേതായുഗത്തിലും ഒഴുകിയിരുന്ന
ഇതേ ആറിനെ തന്നെ ആയിരുന്നു

ഇരുകരകളെയും കൂട്ടി ഇണക്കി
ജീവജലം പകർന്നു തന്നിരുന്ന
ആറു മുറിച്ചപ്പോൾ
കരയിൽ ഒരു വശം നിന്ന
ന്യൂനപക്ഷം
നിമിഷ സൂചി പോലെ
നിയന്ത്രണം വിടാതെ
ഓടിയപ്പോൾ
അത് കണ്ടു മറുവശം നിന്ന
ഭൂരിപക്ഷം
മണിക്കൂർ സൂചി പോലെ
അനങ്ങിയപ്പോൾ
ഭാരതത്തിന്റെ
സമയം തെറ്റാതെ കാത്തത്
രണ്ടു സൂചികളുടെയും
മിടിക്കുന്ന ഹൃദയം
ഒന്നായത് കൊണ്ട് മാത്രമായിരുന്നു!

Comments

  1. ഡിസംബര്‍ ആറു ,പതിനാറു ,ഇരുപത്തി ആറു എല്ലാം നമ്മുക്ക് പ്രശ്നം ആയിരുന്നു.ഈ കവിതയുടെയും അവതരണം നന്നായി എല്ലായിടത്തും ഓടിയെത്തിയിരിക്കുന്നു.

    ReplyDelete
    Replies
    1. അനീഷ്‌ ആദ്യ അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ സന്തോഷം എണ്ണി കിട്ടുന്ന അവധിയുടെ തിരക്കിനിടയിലും ഓടി എത്തിയതിനു പ്രത്യേക നന്ദി

      Delete
  2. മതം ഇല്ലാതേയും ജീവിക്കുവാൻ
    മതം പകുത്ത
    ഒരു രാജ്യമുണ്ടായിരുന്നു
    അതിനു മതേതരത്വം
    എന്ന് പേരിട്ടു വിളിച്ചത്
    അർദ്ധരാത്രിയിൽ ഉദിച്ച
    സ്വതന്ത്ര സൂര്യന്റെ
    വെള്ളിവെളിച്ചത്തിലായിരുന്നു

    ReplyDelete
  3. ആറൊക്കെ ഒഴുക്ക് നിര്‍ത്തി അഴുക്കായപ്പോള്‍ ആറും ഏഴുമെല്ലാം നടുക്കം തുടങ്ങി

    ReplyDelete
  4. ചില ആറുകളെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍... അല്ലേ..

    നന്നായി എഴിതിയിട്ടുണ്ട് കേട്ടോ...

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു ‘ആറു’കളുടെ കവിത.
    ആശംസകൾ......

    ReplyDelete
  6. അവസാനത്തിലെ ആറ്
    ചിലയിടങ്ങളില്‍ കറുപ്പ് പുതച്ചും
    ചിലയിടങ്ങളില്‍ കാവിയുടുത്തും
    ചിലയിടങ്ങളില്‍ ചുവപ്പൊലിച്ചും....

    അതേസമയം,
    വായനശാലയില്‍ മാത്രം ആറൊരു മാര്‍ക്കാണ്,
    കഴുത്തു വളച്ച്,
    വഴി തടഞ്ഞ് വിലങ്ങനെ നില്‍ക്കുന്ന ഒന്ന്.!

    ReplyDelete
  7. ആറാമിന്ദ്രിയം.....
    ആശംസകള്‍

    ReplyDelete
  8. ഹാ.. ഇങ്ങനെയും പറയാം ലേ?? ഇഷ്ടായി ട്ടോ ഒത്തിരി :)

    ReplyDelete
  9. ഭായീ..
    നിങ്ങൾക്ക്‌ ആറിൽ ആറും മാർക്ക്‌
    നല്ല കവിത




    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....

    ReplyDelete
  10. മനോഹരമായ കവിത. അഭിനന്ദനങ്ങള്‍..

    ReplyDelete
  11. നന്നായിരിക്കുന്നു.. ആശംസകൾ.

    ReplyDelete
  12. ഒരുപാട് ഇഷ്ടമായ്

    ReplyDelete
  13. Aaru, aaru.... sukhamaaya vaayanaanubhavam.

    ReplyDelete
  14. വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ബുദ്ധഒപ്പ്

പുലരിയെ പാലൂട്ടും പകൽ, എടുത്തുവെക്കും പുലരികൾ ഗർഭകാലമോ പേറ്റുനോവോ ഒന്നും എടുത്ത് വെക്കാതെ ഒരു തൂവൽ മറ്റൊരു തൂവലിനെ പ്രസവിക്കുന്നത് പോലെ അനുഭവിക്കാമെങ്കിൽ ഏകാന്തത ഒരു തൂവൽ ഒരു പുലരി മറ്റൊരു പുലരിയേ ഭാവനയുടെ ഗർഭകാലം പേറ്റുനോവില്ലാത്ത കലകൾ അതിൻ്റെ പടരുന്ന ആകൃതികൾ ചലനങ്ങളിൽ ഒതുക്കി ഒരു മേഘം പലതായി പൂർണ്ണചന്ദ്രനേ പാലൂട്ടും മാനത്തേ കടന്നുപോകുന്നു ഇപ്പോൾ, പല മാനങ്ങൾക്ക് പല കലകൾ ഞാനും ഒതുക്കുന്നുണ്ട് മേഘത്തേപ്പോലെ  നിൻ്റെ പരിസരങ്ങളിലേക്ക്  പടർന്ന് പോയേക്കാവുന്ന  എൻ്റെ നിരന്തര ചലനങ്ങൾ  ഏകാന്തത എന്ന അതിൻ്റെ ആകൃതികളിൽ ഒരു തീയതിയേ നിർത്തി കലണ്ടറിൽ, മാസങ്ങൾ കടന്ന് പോകുന്നുണ്ടോ? വർഷങ്ങൾ അതിൻ്റെ ആകൃതികൾ? മുലയൂട്ടലോ പ്രസവമോ  ഒന്നും പുറത്ത് കാണിക്കാതെ ഒരു ഏകാന്തത മറ്റൊരു എകാന്തതയേ എടുത്തുവളർത്തുന്നു ആരും കാണാതെ തൂവലാക്കുന്നു ഒപ്പുകൾ മുന്നേ നടന്നുപോകും കാലം ബുദ്ധമാസമേ ധ്യാനത്തിൻ്റെ തീയതിയേ ബുദ്ധൻ വെച്ച ഒപ്പ് പതിയേ ധ്യാനമാകുന്നു പക്ഷികൾ എങ്ങുമില്ലാത്ത പുലരിയിൽ ഏകാന്തത എടുത്തുവളർത്തും തൂവൽ പോലെ  തങ്ങിനിൽക്കലുകളിൽ തട്ടി നിലത്തുവീഴും പുലരി എന്ന്  എഴുതി നിർത്താം എന്ന് തോന്നു...