തണലിൽ
തണലിൻ്റെ
ശാന്ത രക്തമൊഴുകും
എൻ്റെ ഉടലിൽ
ഓരോ ഇലകളേയും ബഹുമാനിക്കും മാനത്തിനും ചോട്ടിൽ
ഒരു തീയതി ചിന്തിക്കുന്നത് പോലെ
ഒരു കൂട്ടം മീനുകൾ ചിന്തിക്കുന്നത് പോലെ
ചിന്തിക്കാമെങ്കിലും
ഉള്ളടക്കത്തിൽ
ജലം ചിന്തിക്കുന്നുന്നത് പോലെ മാത്രം
ചിന്തിക്കുന്നു
അരികുകൾ കൊണ്ട് ഒരു
പുഴയല്ല
എന്നിട്ടും അതിൻ്റെ തീരം
പുഴപോലെ ഉപയോഗിക്കുന്ന ഒരാൾ
എന്ന് ചുരുക്കാമെങ്കിൽ
എത്ര കൂട്ടിയാലും കുറച്ചാലും
കിട്ടുന്ന
ഉടലെന്ന സംഖ്യ
ഭാഷയെന്ന അതിൻ്റെ പ്രായം
ഒരു വാക്കിൻ്റെ ചോട്ടിലിരിക്കുന്നു
അതിനോളം തണല്
പച്ചകുത്തലിൻ്റെ വിത്ത്
എന്നിട്ടും
ഇല്ല എന്ന വാക്ക് പൊള്ളിക്കുമ്പോഴൊക്കെ
ഞാൻ കവിതയിൽ,
പച്ചകുത്തുന്ന ഭാഷയിൽ,
വിളിച്ചുചോദിക്കുന്നു
വേനൽക്കാല സൂര്യൻ്റെ ടാറ്റുവുണ്ടോ?
Comments
Post a Comment