Skip to main content

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച
സോപ്പിന്റെ മണത്തിൽ നിന്നും
ശരീരം പതിയെ മുക്തമാവുന്നത് പോലെ
പുതുവർഷത്തിന്റെ ആശംസകളിൽ
നിന്നും മുക്തമാവുന്ന 
ജനുവരിയിലെ ആദ്യദിനം
തീയതിയിലെ ഉടലെന്ന പോലെ
ഒറ്റപ്പെട്ട ഒന്ന് 

കുളിച്ചിട്ടില്ലെന്നോ
സോപ്പ് തേച്ചിട്ടില്ലെന്നോ 
ഉള്ള 
ഏതോ പ്രാചീനതോന്നലിൽ
പൊതിഞ്ഞുവെയ്ക്കുകയായിരുന്നു
ശരീരം

പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച്
എല്ലാ മാസവും പത്താം തീയതി
വന്ന്
നോക്കുമ്പോലെ

വഴിയിലേയ്ക്കിറങ്ങി നോട്ടം
തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി
പന്നൽച്ചെടികൾക്കിടയിൽ
പച്ചനിറത്തിൽ ഇലനീട്ടി

തൊടികൾക്കടിയിൽ
നീറ്റിലുണ്ടാക്കി 
ആഴം കാണാവുന്ന
കിണറിന്റെ  വാവട്ടങ്ങൾ

അതിൽ
ആകാശത്തിന്റെ പ്രതിഫലനത്തെ
നിർമ്മിച്ച്
ഇടയ്ക്കിടെ ഇളകികിടന്നു

ഒരു തോന്നൽ മറ്റൊരു
തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
ഉള്ളിലെ ശൂന്യത

ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ
മടുപ്പ്
കേട്ടുകിടന്നു
ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു
മാമുണ്ണുന്നത് പോലെ
തിരിച്ചു തീറ്റിപ്പിച്ചു
ഒരു കിണ്ണം കോട്ടുവായ

ആഴങ്ങളിലേയ്ക്ക്
തൂക്കപ്പെട്ട
ജലത്തിൽ നിർമ്മിച്ച മണി പോലെ 
നിശ്ചലതയിലേയ്ക്കാടി
നിശ്ശബ്ദതയിലേയ്ക്ക്
ആഴത്തിൽ തൂക്കിയിട്ട
കിണർ

ചന്ദനത്തിരി പോലെ
പെയ്യുന്ന തുള്ളികളിൽ കുത്തിനിർത്തിയ
എരിയുന്ന മഴ
മുകളിൽ നിന്നും പരത്തി
തോരുന്ന മണം 

അരികിൽ
ഒടിഞ്ഞൊടിഞ്ഞു വീണു 
ജലം പോലെ
തോരുന്നതിന്റെ 
ചാരം

ഇടയ്ക്കിടെ കാൽ വിരലുകളിൽ
വന്നു കടിച്ചു മടുപ്പ്

പതിയേ
കാൽവിരലുകൾ
അതിലും സാവകാശം പുരട്ടി
ജലത്തിലെയ്ക്ക് ഇറക്കി
പതിയെ വന്ന് കൊത്തുന്നുണ്ട്
മീനുകൾ

ഉടലിൽ നിന്നും അടർത്താതെ കാൽവിരലുകൾ
മീനുകൾക്ക്
ഏറ്റെടുത്ത് നടത്തുവാൻ കൊടുക്കുന്നു

കടലിൽ നിന്നും
അടർത്താതെ 
കുലകളിലെ പടലകൾ പോലെ
എവിടെനിന്നോ 
തിക്കിതിരക്കിവന്നു മീനുകൾ

പടവുകൾ കൊണ്ടുവന്നു മീനുകൾ
തിരിച്ചു കയറിപ്പോയില്ല

മാസമുറപോലെ
ചന്ദ്രനെന്ന മീനിന് 
വിട്ടുകൊടുക്കുന്നു
ഉടൽ

അസ്തമിച്ചിട്ടില്ല
സൂര്യനൊരു കയം

ഏകാന്തതയുടെ നീന്തലിലേക്ക്
നീന്തി നീന്തി
തിരിച്ചുപോകുന്നു.

Comments

  1. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത...

    ReplyDelete
  2. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...