Skip to main content

Posts

Showing posts from June, 2018

നുകം

ഒരു നുകം കുറച്ച് പഴക്കം ചെന്നത് അതിന്റെ ഒരറ്റത്ത് മഴ മറ്റേ അറ്റത്ത് ആഴം മഴയ്ക്കും ആഴത്തിനും ഇടയിൽ അയാൾ നുകവും ആഴവും അയാളും മഴ കൊണ്ടുള്ളത് മഴയുടെ തോർച്ച മാത്രം മ...

നീക്കത്തിന്റെ ദൈവം

രണ്ടിടവകകളിലും ഒഴിച്ചുവെയ്ക്കാവുന്ന പള്ളി ദൈവമാണെന്ന് മറന്ന് ദൈവത്തിന് പുറത്തിറങ്ങുന്ന ദൈവം ദൈവം കാണാതെ പഠിക്കുന്ന ദൈവത്തിന്റെ എഞ്ചുവടിയ്ക്കും ഒരകിടിന്റെ...

തിരക്കിന്റെ പുസ്തകം

ഇടവേളകൾ കൊണ്ട് പൊതിയിട്ട പുസ്തകം ഷൂട്ട് ചെയ്യുവാൻ ഒന്നുമില്ലാത്തത് കൊണ്ട് പാട്ടെഴുതി കവിതയെന്ന് തിരുത്തി സിനിമയെന്ന് പേരിട്ട് വായിക്കുന്നതായി അഭിനയിക്കുന്...

തിരിച്ചുവെയ്ക്കുന്നു

നീ കേട്ട ശേഷം ഞാൻ ശബ്ദം കുറച്ചുവെയ്ക്കുന്ന പാട്ട് അല്ലെങ്കിൽ നീ ഉറങ്ങിയ ശേഷം അത്രയും സാവകാശം ഞാൻ പിടിച്ചിട്ടേക്കാവുന്ന പുതപ്പ് എന്നിട്ടും ഒന്നും ചെയ്യുവാനാകാ...

അതിഥി

ശലഭത്തിന്റെ അതിഥിയായിരുന്നു ഇന്നലെ പൂവിന്റെ ആകൃതിവേണമെന്ന് വാശിപിടിച്ചില്ല ഇടയ്ക്ക് ഇന്നലെയെ ഒഴിവാക്കിയിട്ടുണ്ട് ചുവരിലെ ജാലകം എല്ലായിടവും താഴുകൾ പിടിച്...

നടത്തത്തിന്റെ കടം

നിനക്കൊരു ഉമ്മ തരുമ്പോൾ കടൽ വീണ്ടും തുളുമ്പുന്നു അപ്പോൾ നിന്റെ ചുണ്ടുകൾ രണ്ട് മുക്കുവർ കയറിപ്പോയ വഞ്ചികളാവുന്നു. ആകെയുള്ള ഒറ്റമുറിയ്ക്കുള്ള നീ പലവട്ടം ഓർമ്മി...

രാ ഉടൽ

തുടക്കമന്വേഷിച്ചു നടക്കും, ഓരോ നിമിഷത്തിന്റേയും കടന്നുപോകും ഓരോ കവിതയുടേയും ഇര എന്നിട്ടും കാടായിട്ടില്ല ചുറ്റും നുള്ളിയിട്ട കാലടികൾ ഉടലാകെ തേൻകൂട് എന്നും സൂ...

ധ്യാനത്തിന്റെ കടക്കാരൻ

ബുദ്ധൻ വെച്ച നൃത്തത്തിന്റെ ചോട്ടിലിരിക്കുന്നു ധ്യാനത്തിന്റെ കടക്കാരൻ അരികിൽ വെള്ളച്ചാട്ടത്തിന്റെ ഉടലും വെള്ളത്തിന്റെ ചുവടുമുള്ള സന്ന്യാസി ഒരൽപ്പം ചെരിവുണ...

ഖനിയേക്കുറിച്ച്

നിശ്ശബ്ദതയുടെ ഖനിയാണ് എന്റെ കാലുകൾ അവളുടെ കാലിലെ കൊലുസ്സ്, അതിലെ ഖനിതൊഴിലാളികളും എന്നാലും ഒരു സൈക്കിൾ ബെല്ല് കൊണ്ട് അടച്ചുവെയ്ക്കാവുന്ന നമ്മൾ നടന്നുതീർത്തദൂ...

മായ്ക്കുന്നു

തുറന്നുകിടക്കുന്ന വീട് പ്രസവിച്ച വാതിലിൽ നാലുപുലിക്കുട്ടികളെ വരയ്ക്കുന്നു മായ്ക്കുന്നു വിജാവരിയിൽ സുഷിരത്തിന്റെ പൂക്കൾ ഇരുട്ടിന്റെ മൊട്ടുകൾ വാതിലടച്ച് ഒ...

...

ബുദ്ധന്റെ വളർത്തുനിശ്ശബ്ദതയ്ക്ക് അജ്ഞാതമായ പേരിടുന്നു ആ പേരിന് കാവലിരിയ്ക്കുന്നു..

കാക്കയും വാക്കും

പുതിയകാലത്തെ വിശപ്പ് പഴയവിലയ്ക്ക് മറിച്ചുവിൽക്കുന്ന കറുപ്പിന്റെ മന്ത്രവാദിയാകുന്നു കാക്ക കാക്കയിലേയ്ക്ക് കയറിപോകാൻ പഴയകാലത്തിന് ദിവസേന മൂന്ന് പടവുകൾ അവ ന...

വേരെന്ന നാണയം

ഉയരം ഊറിവരുന്ന മരം, പയ്യേ പയ്യേ അത് ആകാശമാകുന്നു മരത്തിന്റെ ചോട്ടിൽ വന്ന് മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന ആകാശത്തിന് ഒറ്റനോട്ടത്തിൽ അതിശയത്തിലേയ്ക്കുള്ള വഴി...

പിരിയൻ കടൽ

ചരിച്ച് അത്രമേൽ ചരിഞ്ഞ് അവളുടെ ഉടലിന്റെപിരിയുള്ള പിരിയൻ കടൽ ഉടലിൽ പലയിടങ്ങളിൽ പലതവണ കൊണ്ടു കയറുന്ന പിരിയൻ ദിവസം ഞാനൊരു വരയൻ പുലരി കാടിന് പുറത്ത് അവളുടെ കാലടിപ...

ഒട്ടകത്തിന്റെ മുതുകുള്ള തീ

ഒട്ടകത്തിന്റെ മുതുകുള്ള തീ ഒരു കൂട്ടം പരദേശി മീനുകൾ തീ കായുവാൻ വരുന്ന പുഴയുടെ കരയിൽ ഞാൻ അവസാനം വരുന്ന മീനിന്റെ അടിവയർ അവിടെ അവൾ എവിടെയോ ഇരുന്ന് സ്വന്തം ചുണ്ടുകൾ ...

ദുശ്ശീലം

ഭ്രമണത്തിന്റെ തടാകം ഭൂമി ഒരു മീൻകുഞ്ഞാവുന്നു ഞാനതിന്റെ കണ്ണും എല്ലാ കാഴ്ച്ചകളും കാണുന്ന പക്ഷിയെ പോലെ ഒഴിച്ചിട്ടത് വൈകിയാണ് തുടങ്ങിയത് എല്ലാ ദുശ്ശീലങ്ങളും വൈ...

തരിശ്ശിടാവുന്ന ഒരു മുഖം

നരച്ച താടിയുടെ ചിലങ്ക അണിഞ്ഞ മുഖം ഏതു നിമിഷവും വെച്ചേക്കാവുന്ന ഒരു നൃത്തം ഉടലിന് വെളിയിൽ ആ മുഖം കൊണ്ടുനടക്കുന്നു ജീവിതത്തിലെ പ്രണയം ഒരു മരണാനന്തരനൃത്തമാണെന്ന...