Skip to main content

അവൾ

കൊത്തിവെയ്ക്കുവാൻ
ഒരിടം
ബാക്കിവെയ്ക്കാത്ത
മഴയെപ്പോലെ
ശിൽപ്പവൽക്കരിക്കപ്പെട്ടിരിക്കുന്ന
അവൾ

ജലത്തിന്റെ കക്ഷം പോലെ
അവളിൽ
വിയർത്ത് ചേർന്നിരിക്കുന്ന
ഞാൻ

ഞങ്ങളുടെ അരികത്തുകിടക്കുവാൻ
മത്സരിക്കുന്ന
തോർന്നമഴയുടെ
ഇടവും വലവും

വാക്കിന്റെ പരുത്തിയുമായി ചെമ്പരത്തികൾ

അവൾ ഏതിലയുടെ
മരം

ഏത് വള്ളിച്ചെടിയുടെ
വാരിയെല്ല്

അവളുടെ എത്രാമത്തെ
നഗ്നതയിലാണ്
ആകാശം?

ചുവടുകളുടെ
ഉടും പാവും തുന്നിയ
നൃത്തത്തിന്റെ പട്ടുടുത്ത്
അവൾ നടക്കുമ്പോൾ

ഞാൻ,
അവൾ മുന്നോട്ടിട്ട
പിൻകാല്

മറുകാലെടുത്ത്
നടക്കുന്ന എന്റെ മുകളിലിട്ട്
എന്റെ അരികിൽ
അവൾ ചേർന്നു കിടക്കുമ്പോൾ
അവൾ എന്റെ മുകളിൽ
നൃത്തം വെയ്ക്കുന്ന
ഒരു പെൺനടരാജ വിഗ്രഹം...

ഞാൻ
ചലനങ്ങളുടെ
ജട പിടിച്ച
കിടക്കുമ്പോഴും
നടക്കുന്ന ശിവൻ..

Comments

  1. ഈ അനുപമമായ കാവ്യസൗന്ദര്യം!!!!

    ReplyDelete

  2. അവൾ മുന്നോട്ടിട്ട
    പിൻകാല് മറുകാലെടുത്ത്
    നടക്കുന്ന എന്റെ മുകളിലിട്ട്
    എന്റെ അരികിൽ അവൾ ചേർന്നു
    കിടക്കുമ്പോൾ അവൾ എന്റെ മുകളിൽ
    നൃത്തം വെയ്ക്കുന്നഒരു പെൺനടരാജ വിഗ്രഹം...! !

    ReplyDelete

Post a Comment