Skip to main content

പോലെ എന്ന വാക്ക് ചരിച്ചു ഉപമ വെള്ളം കുടിക്കുന്നു


കാലിന്റെ കുത്തികെട്ടഴിഞ്ഞ
ഒട്ടകത്തിന്റെ
അക്കങ്ങളുള്ള
കലണ്ടർ 


അതിലെ
ആനയാകാൻ അനുവാദമില്ലാത്ത
കുറച്ച് ദിവസങ്ങൾ
ഒരു ചെറിയഅവധി
മുറിച്ചു കടക്കുന്നു

മുന്നറിയിപ്പ് പോലെ മുന്നിൽ
കാണപ്പെടുന്ന
'കറുപ്പ് കുറച്ച്'
എന്ന
ബോർഡ്

ഇടയ്ക്ക്
കുറുക്ക് ചാടുന്ന
കടക്കുന്നതിനു മുമ്പ്
എന്നോ
ഒഴുകിതീർന്ന
പുഴ

ആകൃതിയോടൊപ്പം
എഴുത്തും മാഞ്ഞുപോയ
മൈൽക്കുറ്റി

നഷ്ടപ്പെട്ട
ദൂരത്തിന്റെ
ഉപമ

ഒത്തനടുക്കെത്തുമ്പോൾ
ഓർത്തെടുക്കുന്ന
കടലിന്റെ പ്രതീതി

വെള്ളം ചരിച്ചുകളഞ്ഞു
തോണിപോലെ
തുഴഞ്ഞു പോകാവുന്ന
കപ്പലിന്റെ പ്രതീക്ഷ

വല്ലാതെ വളർന്ന ശബ്ദം
ക്ഷൗരം ചെയ്ത്
നിശ്ചലതയിലേയ്ക്ക്
മടങ്ങിപോകുന്ന
പള്ളിമണിയുടെ ആത്മീയത

കുറച്ചു ദിവസങ്ങൾ കുറച്ച്
മണിക്കൂറുകൾ
കലണ്ടറിൽ
മുറിവേൽപ്പിച്ച്
കൊത്തുന്ന
ഒരു കൊല്ലത്തിന്റെ ശിൽപം

വെട്ടമില്ലാത്ത വഴി

നന്നായി ചെരിച്ചു
ഒരു ബൈക്ക്
വളവു തിരിയുന്നത് പോലെ,
ഉപമ
എന്ന വാക്ക് ചരിച്ചു
കവിത വെള്ളം കുടിക്കുന്നു!

Comments

  1. Replies
    1. അജിത്‌ ഭായ് സ്നേഹത്തോടെ

      Delete
  2. നന്നായി ചെരിച്ചു ഒരു ബൈക്ക്
    വളവു തിരിയുന്നത് പോലൊരു ഉപമ
    ആ ഉപമ എന്ന വാക്ക് ചരിച്ചു
    കവിത വെള്ളം കുടിക്കുന്നു , പിന്നെ കുടിപ്പിക്കുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ വസ്ത്രം മറച്ചു നഗ്നത ധരിച്ചു പുറത്തേക്കിറങ്ങുന്ന ചിലരുണ്ട് ചില സൗന്ദര്യവർദ്ധകവസ്തുക്കൾ  സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ അവരുടെ ചുണ്ടുകൾ കനലുപോലെ തിളങ്ങുന്നുണ്ടാവും നോക്കുന്നവരുടെ കണ്ണുകളെ അവ ഒരു സിഗരറ്റ് പോലെ വലിച്ചു കൊണ്ട് പോകും അനുഭൂതിയുടെ പുക പെരുക്കി കണ്ണുകൾ കത്തികയറുമ്പോൾ  വെറുതെ കാലടി കൊണ്ട് ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട് കൃത്രിമം കൃത്രിമ പച്ചിലചായം തേയ്ച്ചു  സൌഹൃദ മരങ്ങളിൽ  ഉണങ്ങി ഇരിക്കുന്ന  ചില പുഞ്ചിരികളു ണ്ട് കണ്ടാൽ  ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ  ഒരു കാറ്റിന്റെ  ഔദാര്യത്തിൽ ജീവിക്കുന്നവ  എന്നിട്ടും നമ്മളെ  വെറുമൊരു കാറ്റായി പരിഗണിക്കുന്നവ ഓർമ നിറമുള്ള കരിയിലയായ് അവഗണിക്കേണ്ടിവരുമ്പോൾ പരിഭവം ഉള്ളിൽ തോന്നാറുണ്ട് കള്ളനോട്ടം ആദ്യനോട്ടത്തിൽ  സത്യമെന്ന് ബോധ്യപ്പെടുമെങ്കിലും പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ തിരിച്ചറിയാതെ അതിൽ തിരുകി വെയ്ക്കുന്നുണ്ട് ധാരാളം കള്ളനോട്ടങ്ങൾ വ്യാജനോട്ടുകൾ പോലെ സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം അവസാനം കണ്ടുപ...