Skip to main content

ജലത്തിന്റെ ചാരം

എന്നെ അടക്കുമ്പോൾ
വെട്ടിമുറിച്ചേക്കാവുന്ന മരം
അതിന്റെ കൊമ്പിൽ
ഞാൻ മരിക്കുവാൻ കാത്തിരിക്കുന്ന
കിളി

അതിന്റെ ചിറകിന്റെ മൂർച്ചയിൽ
മുറിഞ്ഞു പോയ ആകാശം

കാത്തിരിപ്പിന്റെ ചില്ലകൾ

കത്തിത്തുടങ്ങിയ ചിത
അതിന്റെ വേവുന്ന മരച്ചില്ലകൾ
ഇലകളെ ഒരു  ശിശിരത്തിലെയ്ക്ക്
അഴിച്ചു കെട്ടുന്ന കാലം
അക്ഷരാർത്ഥത്തിൽ ഇറ്റു വീഴുന്ന
മരത്തുള്ളികൾ


 തണൽ രൂപത്തിൽ കാണുന്ന
കത്തുന്ന മരത്തിന്റെ എക്സ്റേ

തിരിച്ചറിയാത്തവര്ക്ക് പ്രണയം
വെറും തെറ്റിദ്ധാരണകൾ

എരിയുന്ന ചോര
അതൊഴുകുന്ന ശരീരം
ജലത്തിന്റെ ചാരം

ആരും കാണാതിരിക്കുവാൻ
വെളിച്ചം അണച്ച്
ശരീരത്തിന്റെ രൂപത്തിൽ
കത്തുന്ന തീ

ഖരരൂപത്തിൽ പടരുന്നനാളങ്ങൾ
മണ്ണിൽ ജലരൂപത്തിൽ
 നേരത്തെ അടക്കിയ
വേരുകൾ

കണ്ണീർമഴ

ശ്വസിച്ച വായു തന്നെയാവും
പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി
പക്ഷെ മരിച്ചു തീരുന്നതിനു മുമ്പ്
കത്തി തീർന്ന എന്റെ  ചിത
അത് എങ്ങിനെ തിരിച്ചറിയും?

Comments

  1. ശ്വസിച്ച വായു തന്നെയാവും
    പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി

    ReplyDelete
  2. ഇത് സാങ്കല്‍പ്പികലോകത്തിന്‍റെ എക്സറെ....

    ReplyDelete
  3. ചാരം, ജലത്തിന്റെ ചാരം!!

    ReplyDelete
  4. ജീവിച്ചിരുന്നപ്പോൾ തിരിച്ചറിയാൻ കഴിയാതെ പോയി. സ്വയവും ആരെയും. മരിച്ചു കഴിയുമ്പോൾ ഒരു പിടി ചാരം എങ്ങിനെ മനസ്സിലാകും?

    ReplyDelete
  5. ഒത്തിരി സന്തോഷം
    എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ

    ReplyDelete
  6. ‘ശ്വസിച്ച വായു തന്നെയാവും
    പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി‘
    അതെ തീർച്ചയായും...

    ReplyDelete
  7. ജലത്തിന്‍റെ ചാരം......!
    ആശംസകള്‍

    ReplyDelete
  8. എരിയുന്ന ചോര
    അതൊഴുകുന്ന ശരീരം
    ജലത്തിന്റെ ചാരം

    ആശംസകൾ നേരുന്നു......

    ReplyDelete
  9. ഈ കവിതയെ നിർവചിക്കാനാവുന്നില്ല . ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി