Skip to main content

മുല്ലപ്പൂമഴ

ഇന്നലെ എല്ലാം പതിവ് പോലെ
കൃത്യസമയത്ത് പടിഞ്ഞാറു തന്നെ
അസ്തമിച്ച സൂര്യൻ
ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ
ഉദിച്ചതിന്റെ പാകത്തിന്
കൃത്യമായി ചേർത്ത നിലയിൽ
കാണപ്പെട്ട നിലാവ്
മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു
കഴിഞ്ഞപ്പോൾ
ഇരുട്ടിനെ കൂട്ടിരുത്തി
ഉറങ്ങാൻ പോകുന്ന ഞാൻ
അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന്
രാവിലെ ഉണരുമ്പോൾ
ഞാൻ വെറും കുട്ടി
കട്ടിൽ വെറും തൊട്ടിൽ
കേൾക്കുന്നതെങ്ങും താരാട്ട്
കാണുന്നത് മുഴുവൻ
വേണമെങ്കിൽ വീട്ടമ്മമാർ
എന്ന് വിളിക്കാവുന്ന അമ്മമാർ
അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന
മുലപ്പാൽ മണം
ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ
ഞാൻ കിടക്കുമ്പോൾ
എന്റെ തൊട്ടടുത്ത്‌ എഴുന്നേറ്റിരിക്കുന്നു
എന്റെ കിടക്ക മുഴുവൻ നനച്ചു
രാത്രി മുഴുവൻ കിടന്നുപെടുത്ത
മുല്ലപ്പൂകുഞ്ഞുങ്ങൾ!

Comments

  1. മുല്ലപ്പൂകുഞ്ഞുങ്ങള്‍ക്ക് നടുവില്‍ ഒരു കുഞ്ഞ്! ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എന്തോരത്ഭുതം!

    ReplyDelete
  2. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
    കല്ലിനുമുണ്ടാമൊരു സൌരഭ്യം.
    ആശംസകള്‍

    ReplyDelete
  3. ഒരിക്കലും ചോര്‍ന്നുപോകാത്ത കുട്ടിത്തം..

    ReplyDelete
  4. മുല്ലപ്പൂ കുഞ്ഞുങ്ങളുടെ കിടക്ക നനപ്പിനും മുല്ലപ്പൂ സുഗന്ധം ആയിരിയ്ക്കും. അതുകൊണ്ട് അവരെയും കെട്ടി പ്പിടിച്ചു വീണ്ടും ഉറങ്ങാം.വളർന്നു ഉണരുന്നത് വരെ.

    ReplyDelete
  5. അപ്പൊ ആരാ മുല്ലപ്പൂ പറിച്ചു കിടക്കയില്‍ കൊണ്ടിട്ടത്?

    ReplyDelete
  6. മുല്ലപ്പൂമണമുള്ള കവിത....

    ReplyDelete
  7. രാവിലെ ഉണരുമ്പോൾ
    ഞാൻ വെറും കുട്ടി
    കട്ടിൽ വെറും തൊട്ടിൽ
    കേൾക്കുന്നതെങ്ങും താരാട്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...