ഇന്നലെ എല്ലാം പതിവ് പോലെ
കൃത്യസമയത്ത് പടിഞ്ഞാറു തന്നെ
അസ്തമിച്ച സൂര്യൻ
അസ്തമിച്ച സൂര്യൻ
ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ
ഉദിച്ചതിന്റെ പാകത്തിന്
കൃത്യമായി ചേർത്ത നിലയിൽ
കാണപ്പെട്ട നിലാവ്
ഉദിച്ചതിന്റെ പാകത്തിന്
കൃത്യമായി ചേർത്ത നിലയിൽ
കാണപ്പെട്ട നിലാവ്
മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു
കഴിഞ്ഞപ്പോൾ
ഇരുട്ടിനെ കൂട്ടിരുത്തി
ഉറങ്ങാൻ പോകുന്ന ഞാൻ
കഴിഞ്ഞപ്പോൾ
ഇരുട്ടിനെ കൂട്ടിരുത്തി
ഉറങ്ങാൻ പോകുന്ന ഞാൻ
അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന്
രാവിലെ ഉണരുമ്പോൾ
ഞാൻ വെറും കുട്ടി
കട്ടിൽ വെറും തൊട്ടിൽ
കേൾക്കുന്നതെങ്ങും താരാട്ട്
ഞാൻ വെറും കുട്ടി
കട്ടിൽ വെറും തൊട്ടിൽ
കേൾക്കുന്നതെങ്ങും താരാട്ട്
കാണുന്നത് മുഴുവൻ
വേണമെങ്കിൽ വീട്ടമ്മമാർ
എന്ന് വിളിക്കാവുന്ന അമ്മമാർ
വേണമെങ്കിൽ വീട്ടമ്മമാർ
എന്ന് വിളിക്കാവുന്ന അമ്മമാർ
അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന
മുലപ്പാൽ മണം
മുലപ്പാൽ മണം
ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ
ഞാൻ കിടക്കുമ്പോൾ
എന്റെ തൊട്ടടുത്ത് എഴുന്നേറ്റിരിക്കുന്നു
എന്റെ കിടക്ക മുഴുവൻ നനച്ചു
രാത്രി മുഴുവൻ കിടന്നുപെടുത്ത
മുല്ലപ്പൂകുഞ്ഞുങ്ങൾ!
ഞാൻ കിടക്കുമ്പോൾ
എന്റെ തൊട്ടടുത്ത് എഴുന്നേറ്റിരിക്കുന്നു
എന്റെ കിടക്ക മുഴുവൻ നനച്ചു
രാത്രി മുഴുവൻ കിടന്നുപെടുത്ത
മുല്ലപ്പൂകുഞ്ഞുങ്ങൾ!
മുല്ലപ്പൂകുഞ്ഞുങ്ങള്‍ക്ക് നടുവില്‍ ഒരു കുഞ്ഞ്! ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എന്തോരത്ഭുതം!
ReplyDeleteമുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
ReplyDeleteകല്ലിനുമുണ്ടാമൊരു സൌരഭ്യം.
ആശംസകള്‍
ആശംസകൾ...
ReplyDeleteഒരിക്കലും ചോര്‍ന്നുപോകാത്ത കുട്ടിത്തം..
ReplyDeleteമുല്ലപ്പൂ കുഞ്ഞുങ്ങളുടെ കിടക്ക നനപ്പിനും മുല്ലപ്പൂ സുഗന്ധം ആയിരിയ്ക്കും. അതുകൊണ്ട് അവരെയും കെട്ടി പ്പിടിച്ചു വീണ്ടും ഉറങ്ങാം.വളർന്നു ഉണരുന്നത് വരെ.
ReplyDeleteഅപ്പൊ ആരാ മുല്ലപ്പൂ പറിച്ചു കിടക്കയില്‍ കൊണ്ടിട്ടത്?
ReplyDeleteമുല്ലപ്പൂമണമുള്ള കവിത....
ReplyDeleteരാവിലെ ഉണരുമ്പോൾ
ReplyDeleteഞാൻ വെറും കുട്ടി
കട്ടിൽ വെറും തൊട്ടിൽ
കേൾക്കുന്നതെങ്ങും താരാട്ട്