ഒരു തിങ്കളാഴ്ച ആണെന്നുള്ള ആലസ്യത്തിൽ മാനത്ത് കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ കരയിലെ ഒരൊറ്റ മരം നിലാവിന്റെ വെട്ടത്തിൽ; പുഴ- ഓളങ്ങളിൽ തെറ്റി കാണുന്ന വെട്ടിത്തിളങ്ങുന്ന സ്വപ്നം അതിൽ മരം; ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര പുഴയോ; പൂത്തുലയുന്ന രാത്രി മഴ! നനയുന്ന ഇതൾ നാണങ്ങൾ തീപിടിച്ച ജലത്തുള്ളികൾ ജലശീൽക്കാരങ്ങൾ തോരാത്ത മഴയിൽ ഇടയ്ക്കിടെ നിർവൃതി കുട നിവർത്തി ഇതൾ കുടയുന്ന താമര തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ.. ആകാശം ആ സ്വപ്നം അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി മേഘങ്ങൾ മാനത്ത് ഉരുണ്ടു കൂടുന്നു ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ മൂക്കൂത്തിത്തിളക്കം അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ ആരോ മുത്തി കുടുക്കഴിച്ച പോൽ താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ അതിന്റെ മുലയാഴങ്ങളിൽ ആരോ പരതിയ പോൽ തെളിയുന്ന വിരിയാൻ കൊതിക്കുന്ന ഞെട്ടറ്റ പൂമൊട്ടുകൾ.. അത് തട്ടിയെന്ന പോൽ പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന നമ്മൾ അടുത്തടുത്ത് മുട്ടിഉരുമി നില്ക്കുന്ന മകരമാവിലെ ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ അതിൽ പെട്ടെ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...