Skip to main content

വിരലെഴുത്തുകൾ

1
കുറെ വീടുകളുടെ
ജാലകം ചേർത്ത് വച്ച് 
അതിൽ പല മുഖങ്ങളുടെ 
ഇളകുന്ന തിരശ്ശീലയിട്ട് 
ചില യാത്രകൾ തുന്നുന്നുണ്ട് 
താളത്തിൽ കുലുങ്ങുന്ന
തീവണ്ടി


2
ആകെ ഉണങ്ങിയ
മരമാണ് 
അപ്പൂപ്പൻ താടിയായി 
വേഷം കെട്ടി
ആകാശത്തേയ്ക്ക് 
പറന്നു പോയി
പിണങ്ങി നില്ക്കുന്ന മഴയ്ക്ക്‌ 
മടിച്ചു മടിച്ചു
ഒരു വിത്തിന്റെ 
ക്ഷണക്കത്ത് കൊടുക്കുന്നത്

3
മരം ഏതു സംഖ്യ കൊണ്ടാവും 
തന്റെ ചില്ലകളെ വിഭജിച്ചിരിക്കുക 
കാറ്റു ഒരു ഒറ്റ സംഖ്യ അല്ല 
അത് ഇലകൾ തീർത്ത് പറയുന്നുണ്ട് 
കാരണം അത് പലപ്പോഴും 
ഒരു അനക്കം ശിഷ്ടം വയ്ക്കുന്നുണ്ട്‌
ഒച്ച പിച്ച വെച്ച് വരുന്ന
വഴിയിൽ പോലും


4
മഴവെള്ളം 
എടുത്തു 
മീൻമുള്ള് കൃഷി ചെയ്യുന്ന 
ഓരോ കടലും 
എടുക്കുന്നുണ്ട് 
തിരയറിയാതെ
കരയിൽ നിന്ന്
കടമായിട്ടെങ്കിലും
വേനലിൽ
കരയാനിത്തിരി 
വിയർപ്പു
ചേർന്ന കണ്ണീരുപ്പ്

5
അയലത്തെ മുറ്റത്ത്‌
കഴുകി ഇട്ടിരിക്കുന്ന
ഉണങ്ങാത്ത പർദയിൽ 
നിന്നിറ്റിറ്റു വീഴുന്ന 
ജലത്തുള്ളികളെ 
ഒളിഞ്ഞു നോക്കി
പ്രണയിക്കുകയാണ്
അടുത്ത വീട്ടിലെ
സന്ധ്യവിളക്കിലെ
മുനിഞ്ഞു കത്തി
അണയാൻ മടിക്കുന്ന
തിരിനാളം

Comments

  1. അത്ഭുതപ്പെടുത്തുന്നു; പതിവുപോലെ

    ReplyDelete
  2. അഞ്ചും അടിപൊളിയായിട്ടുണ്ട്‌ ഭായ്‌. എന്നാലും ഒന്നും, മൂന്നും കൂടുതലിഷ്ടം.

    ശുഭാശംസകൾ....




    ReplyDelete
  3. അഞ്ചും അടിപൊളിയായിട്ടുണ്ട്‌ ഭായ്‌. എന്നാലും ഒന്നും, മൂന്നും കൂടുതലിഷ്ടം.

    ശുഭാശംസകൾ....




    ReplyDelete
  4. ക്ഷണക്കത്ത് ഏറെ ഇഷ്ടമായി :)

    ReplyDelete
  5. മനസ്സില്‍ തൊടുന്ന എഴുത്തുകള്‍ക്ക് നമസ്കാരം
    ആശംസകള്‍

    ReplyDelete
  6. വാക്കുകൾ അടുക്കിവച്ചൊരു മനോഹരമായ ലോകം.

    ReplyDelete
  7. മനോഹരമായ എഴുത്തുകള്‍ !!!

    ReplyDelete
  8. വിരലെഴുത്തുകള്‍ അല്ലിത് കരളെഴുത്തുകള്‍

    ReplyDelete
  9. ചൊല്ലിയ രീതിയില്‍
    വിസ്മയം ചിറകു പൂണ്ട്!..rr

    ReplyDelete
  10. തീവണ്ടിയെ വരച്ചു കാണിച്ചിരിയ്ക്കുന്നത് വളരെ ഭംഗിയായി. അനേകം ജാലകങ്ങൾ ചേർത്ത് വച്ചത് എന്നത് മനോഹരം. ഗദ്യ കാവ്യ ഭംഗിയും ഉണ്ട്.
    പർദ്ദ നോക്കി നിൽക്കുന്ന തിരിനാളവും വളരെ നന്നായി. പർദ്ദയും സന്ധ്യ വിളക്കും മറ്റൊരർത്ഥവും മനസ്സിലേയ്ക്ക് കൊണ്ടു വന്നു. ഒഴുക്കുള്ള കവിത.

    ReplyDelete
  11. എല്ലാം ഇഷ്ടായി. ക്ഷണക്കത്ത് അതിമനോഹരം.

    ReplyDelete
  12. എല്ലാം ഇഷ്ടായി ഒന്നാമത്തേത് പ്രത്യേകിച്ചും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...