Skip to main content

പിടച്ചിൽ

ജനൽ ഉപ്പിലിട്ടു
വച്ചിരിക്കുന്ന ഒരു
 ഭരണിയുണ്ട്
 വീട്ടിൽ

പകൽ
വെയിലടിച്ചു
കിറിഞ്ചുമ്പോൾ
വെറുതെ ഒന്ന്
തൊട്ടു നക്കാൻ
വെളിച്ചം
നാക്ക് നീട്ടുന്നതവിടെയാണ്

അപ്പോൾ
സൂര്യനൊരു പല്ലിയാവും
വെയിൽ വെറുമൊരു വാലാവും
മുറിച്ചിട്ട വെയിൽ
രാത്രിയിലും എന്റെ മുറിയിൽ
കിടന്നു പിടയ്ക്കും

പിടച്ചിൽ അസ്സഹ്യമാകുമ്പോൾ
നെഞ്ചിനെ അറുത്തിട്ടു
ഞാൻ പിടച്ചിലിനെ
സ്വതന്ത്രമാക്കും

മരിച്ചവാതിലുകളെ
ശരീരങ്ങളിൽ അടക്കം ചെയ്യുന്നതും
ലോകത്തിലെ എല്ലാ ജനാലകളും
ചിറടിച്ചു  പിറകെ
വെളിച്ചത്തിലേയ്ക്കു
പറന്നു  പോകുന്നതും
ഭിത്തികളില്ലാത്ത മുറിയിൽ
അന്നേരം  ഞാൻ
വെറുതെ
കിനാവ്‌ കാണും 

Comments

  1. അപ്പോൾ
    സൂര്യനൊരു പല്ലിയാവും
    വെയിൽ വെറുമൊരു വാലാവും
    മുറിച്ചിട്ട വെയിൽ
    രാത്രിയിലും എന്റെ മുറിയിൽ
    കിടന്നു പിടയ്ക്കും
    ....

    ReplyDelete
  2. സൂര്യനൊരു പല്ലിയാവും
    വെയിൽ വെറുമൊരു വാലാവും
    മുറിച്ചിട്ട വെയിൽ
    രാത്രിയിലും എന്റെ മുറിയിൽ
    കിടന്നു പിടയ്ക്കും

    ചിന്തകളിലൂടെ വെളിച്ചം തേടി പറന്നുയരുന്ന ഭാവനയ്ക്ക്‌ സൂര്യത്തിളക്കം. !!

    വളരെ മനോഹരമായിരികുന്നു ബൈജു ഭായ്‌.


    ശുഭാശംസകൾ......



    ReplyDelete
  3. എനിക്കും വേണം എന്റെ മുറിയില്‍ സൂര്യന്‍ മുറിച്ചിട്ട ആ വെയില്‍ വാല്!

    ReplyDelete
  4. വെയിലിന്‍റെ ഒരു കാര്യം!
    കാര്യല്ല്യതെ തൊട്ടുനക്കാന്‍ പോണ്ടകാര്യൊണ്ടോ?!!
    ആശംസകള്‍

    ReplyDelete
  5. വെയിലിന്‍ കുസ്രിതിയില്‍
    കൈനീട്ടുമൊരു കൌതുകം!..rr

    ReplyDelete
  6. നല്ല ഭാവന. എഴുത്തിന് ആശംസകള്‍

    ReplyDelete
  7. കൽപ്പനകളും ബിംബങ്ങളും കുറെയേറെ ആകയാൽ എല്ലാം കൂട്ടിയിണക്കി മനസ്സിലാക്കാൻ അൽപ്പം പ്രയാസം.

    ReplyDelete
  8. നന്നായി ...ചില്ലറ അക്ഷരത്തെറ്റൊഴിച്ച്ചാല്‍ ...

    ReplyDelete
  9. പിടച്ചിൽ അസ്സഹ്യമാകുമ്പോൾ നെഞ്ചിനെ
    അറുത്തിട്ടു ഞാൻ പിടച്ചിലിനെ സ്വതന്ത്രമാക്കും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...