നല്ല തിരക്കുള്ള സമയം
റോഡിനു ഇരു വശത്തേക്കും നോക്കി
കൈ വിട്ടുപോകാതെ
ചേർത്ത് പിടിച്ചു
സൂക്ഷിച്ചു
ഒരു കുട്ടിയെ
പെട്ടെന്ന്
തെരുവ് കടത്തുന്നത് പോലെ
മുറിച്ചു കടക്കാൻ
ഒരു കട്ടിൽ മാത്രം ഉള്ള
വിജനമായ മുറിയിൽ
അപ്രതീക്ഷിതമായി
ധൃതിയിൽ നീ എന്നെ
ഒരു ചുംബനം കടത്തുന്നു
കുട്ടിയെ പോലെ ഞാൻ
പേടിച്ചരണ്ട എന്റെ കണ്ണുകൾ
കൈകൾ പോലെ എന്റെ ചുണ്ടുകൾ
പെട്ടെന്ന് രതി പോലെ
ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ടില്ല
എന്ന മട്ടിൽ
ഉച്ചത്തിൽ ഒച്ചയുണ്ടാക്കി
വേഗത്തിൽ കടന്നു പോകുന്നു
പേടിച്ചു സ്തബ്ദയായി പോകുന്ന നീ
പല തരം വികാരങ്ങൾ
വാഹനങ്ങൾ പോലെ
അവിടെ വന്നു ഒന്നിച്ചു കൂടി
നമുക്ക് ചുറ്റും ഒച്ച വെച്ച്
കടന്നു പോകുവാൻ
തിരക്ക് കൂട്ടുന്നു
ഉടനെ തിരിച്ചു
നിന്റെ കൈപിടിക്കുന്ന ഞാൻ
പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ്
വിദേശത്ത് വച്ച്
ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച
ഗാന രംഗത്തിലെയ്ക്ക്
തെരുവ് മാറി
ചുവടു വയ്ക്കുന്നു
പൂക്കളെ പോലെ നിറമുള്ള
വാഹനങ്ങൾ
ഇതൾ വിടര്ത്തി സൌമ്യമായി
ചക്രം എന്ന ചെടിയിൽ
ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു
വായുവിൽ കുറച്ചു പൊങ്ങി
കാലുകൾ ഉയർത്തി
പരസ്പരം കെട്ടിപ്പുണർന്ന് നില്ക്കുന്ന
നമ്മളെ
കട്ടിലിന്റെ മുഖചായ ഉള്ള ക്യാമറ
കുട്ടിയെ പോലെ മുട്ടിലിഴഞ്ഞ്
നിശ്ചല ദൃശ്യമാക്കി
സ്വപ്നത്തിലേയ്ക്കു പകർത്തുന്നു
ഭാവനയുടെ തിരശ്ശീലയിലൊരു വാങ്മയ ചലച്ചിത്രം പോലെ... നല്ല കവിത.
ReplyDeleteബൈജു ഭായ്.... സ്വപ്നത്തിലും നിങ്ങള് ലക്കിയാ. അനുയോജ്യമായയിടത്തേക്ക്, വേണ്ട സമയത്ത് തന്നെ ലൊക്കേഷൻ ഷിഫ്റ്റായല്ലോ. ബി സ്ലോ ആൻഡ് സ്റ്റെഡി. ഹാവ് എ നൈസ് ഫിനിഷ്. :) കട്ടുറുമ്പാകുന്നില്ല. നുമ്മ ദേ പോണു.
ശുഭാശംസകൾ......
ആശംസകൾ...
ReplyDeleteപലതരം വികാരങ്ങള്‍!
ReplyDeleteചില നിശ്ചല ദൃശ്യങ്ങൾ...
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
അവസാനം ഒരു ചിത്രമാക്കിക്കളഞ്ഞല്ലോ ...:( അതേതായാലും നന്നായി.. ഇല്ലേൽ കാണാമായിരുന്നു DOWN ടൌണ്‍ :P
ReplyDeleteരതിയിലും വൈവിധ്യം.
ReplyDelete