Skip to main content

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു
ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു
സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു
ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു 

മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു
ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു
കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു 
ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു

ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു
നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു
ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു...
ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു
സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

Comments

  1. ഒരുപാട് ചിന്തിക്കാൻ പഴുതുകൾ ബാക്കിവെച്ച വരികൾ
    നല്ല കവിത

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം നന്ദിയോടെ

      Delete
  2. കലഹം പ്രഖ്യാപിച്ച കവി!

    ReplyDelete
    Replies
    1. അജിത്ഭായ് വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  3. വിശ്വാസമല്ലേ എല്ലാം.......
    ആശംസകള്‍

    ReplyDelete
    Replies
    1. അതൊരു ഉറച്ച വിശ്വാസം തന്നെ തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം അറിവ് തന്നെ ആണ് തങ്കപ്പൻ ചേട്ടന്റെ അഭിപ്രായങ്ങൾ പ്രോത്സാഹനത്തിനും വായനക്കും വളരെ നന്ദി സ്നേഹത്തോടെ

      Delete
  4. ഇതൊരു കടന്ന കയ്യായിപ്പോയി....!!

    ReplyDelete
    Replies
    1. അതെ വികെ ആരെങ്കിലും ഒക്കെ അങ്ങിനെ ചെയ്തു കൂട്ടുന്നുണ്ട്
      നന്ദി വികെ വായനക്ക് അഭിപ്രായത്തിനു സന്തോഷത്തോടെ നന്ദി

      Delete
  5. ആദ്യ രണ്ടു ഖണ്നങ്ങളെ കൂട്ടിയോജിപ്പിച്ച അവസാന ഭാഗം ഏറെ വേറിട്ടു നില്‍ക്കുന്നു. അതില്‍ ചിന്തിക്കാന്‍ ചില വക നല്‍കിയിരിക്കുന്നു.

    ReplyDelete
    Replies
    1. ജോസെലെറ്റ് വളരെ നന്ദി പ്രോത്സാഹനം ആണ് നല്ല വാക്കുകൾ വായന അഭിപ്രായം എല്ലാം വളരെ സന്തോഷം

      Delete
  6. സാക്ഷ്യം ഏറ്റ ദൈവങ്ങൾ
    തോളിൽ ഏറി നടക്കുന്നു

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി സുഹൃത്തേ സന്തോഷത്തോടെ

      Delete
  7. ആരും സഞ്ചരിക്കാത്ത/ചിന്തിക്കാത്ത വഴികളിലൂടെ ഒരു ബ്ലോഗ്ഗര്‍ സഞ്ചരിക്കുന്നു. അതാണ്‌ 'മനിയങ്കല.
    ചിന്തനീയം ഈ വരികള്‍. ഭാവുകങ്ങള്‍ സുഹൃത്തേ.

    ReplyDelete
    Replies
    1. ഉണ്ണിയേട്ട ഈ പേര് മാറ്റം വളരെ നന്നായി കുറച്ചു കൂടി ഇപ്പോൾ അടുത്ത് നില്ക്കുന്നു ഹൃദയത്തിൽ വാക്കുകളിൽ വരികളിൽ വളരെ വല്യ ഊര്ജം പകര്ന്നു തരുന്നുണ്ട് ഇത്തരം അഭിപ്രായങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാൻ കൂടുതൽ മെച്ചപ്പെടുത്താൻ നന്ദിയോടെ സന്തോഷത്തോടെ

      Delete
  8. കവിത്വത്തെക്കാളും ചിന്തോദ്ദീപകം ആയ പോസ്റ്റ്‌ ..

    ReplyDelete
    Replies
    1. വളരെ നന്ദി സിയാഫ് വായന തന്നെ ഏറ്റവും വല്യ ചിന്ത ഈ തിരിച്ചു പങ്കു വയ്ക്കുന്ന അഭിപ്രായം തരുന്ന സന്തോഷം മറച്ചു വയ്ക്കുന്നില്ല സ്നേഹപൂർവ്വം

      Delete
  9. Kavithakku puthiya lavanya niyamangal...good

    ReplyDelete
    Replies
    1. അനുരാജ് വളരെ നന്ദി ഈ ലാവണ്യ നിയമങ്ങൾ എന്നാ വാക്ക് ഈയിടെ ആയി ആണ് ഞാൻ കണ്ടു തുടങ്ങിയത് അതും ആദ്യം വായിച്ചതു എച് എടുപ്പിന്റെ ലാവണ്യ നിയമങ്ങൾ എന്ന അനുരജിന്റെ പോസ്റ്റിലും സന്തോഷം ഇത്തരം നല്ല വാക്കുകൾ നമ്മുടെ അറിവിലേക്ക് കടന്നു വരുമ്പോൾ ഒപ്പോം വായനക്കും അഭിപ്രായത്തിനും തരുന്ന അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി കൂടി

      Delete
  10. സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!
    ഹോ. ഇതൊക്കെ വിശ്വസിക്കുന്ന നമ്മള്‍ എന്നാ മനുഷ്യര്‍....!

    ReplyDelete
    Replies
    1. നളിനി ചേച്ചി വളരെ സന്തോഷം വരുന്നതിലും വായനയിലും അത് കഴിഞ്ഞു ഉള്ള അഭിപ്രായം രേഖപ്പെടുതുന്നതിലും നന്ദിയോടെ

      Delete
  11. വളരെ ചിന്തനീയമായ വരികളാണല്ലോ ഭായ്

    ReplyDelete
    Replies
    1. മുരളിഭായ് വളരെ സന്തോഷം പല പോസ്റ്റുകളിലും കണ്ടു പരിചയം ഉണ്ടെങ്കിലും ഇവിടെ കണ്ടത്തിൽ വളരെ സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും പ്രത്യേക നന്ദി കൂടി അറിയിക്കട്ടെ

      Delete
  12. പണത്തിന്നു വേണ്ടി ചെകുത്താനെ ദൈവമെന്ന് സാക്ഷ്യപ്പെടുത്തുന്നു.
    വളരെ ശരി.
    നല്ല മനുഷ്യർ ദൈവതുല്യരാണ്.

    ReplyDelete
    Replies
    1. ദാസേട്ട ഈ അഭിപ്രായത്തിനും വായനക്കും അത് വഴി കിട്ടുന്ന പ്രോത്സാഹനത്തിനും വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  13. എന്ത് പറയാന്‍...മുകളില്‍ ഉള്ളതൊക്കെ തന്നെ,,!

    ReplyDelete
    Replies
    1. നിസാർ അത്ര തന്നെ ധാരാളം അത് തരുന്ന സന്തോഷം വലുതാണ്‌ സ്നേഹപൂർവ്വം നന്ദി

      Delete
  14. സുര്യനില്‍ നിന്ന് ചെകുത്താനില്‍ ഇങ്ങനെ എത്താം.....

    സൂപര്‍ അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. സാജൻ വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു നല്ല വാക്കുകൾക്ക് സ്നേഹപൂർവ്വം നന്ദി

      Delete
  15. വരികള്‍ ചിന്തോദ്ദീപകം

    ReplyDelete
    Replies
    1. വേണു ഭായ് കണ്ടു പരിചയം ഉണ്ട് ഇവിടെ കണ്ടപ്പോൾ വളരെ സന്തോഷം അഭിപ്രായം വളരെ നന്ദിയോടെ സ്വീകരിക്കുന്നു

      Delete
  16. തെറ്റിദ്ധാരണയല്ല,കാഴ്ചപ്പാടുകളാകാം ബൈജൂ ! നന്നായി.

    ReplyDelete
    Replies
    1. ശരിയാണ് ശശികുമാർ സന്തോഷം അഭിപ്രായത്തിനും വായനക്കും നന്ദിയോടെ

      Delete
  17. ചിന്തിപ്പിയ്ക്കുന്ന വരികൾ... അഭിനന്ദനം പ്രിയ ബൈജു

    ReplyDelete
    Replies
    1. അമ്പിളി സന്തോഷം വായനക്ക് അഭിപ്രായത്തിനു നന്ദിയോടെ

      Delete
  18. വാക്കുകളില്‍ വിരിഞ്ഞ ചില മനോഹര ചിത്രങ്ങള്‍! ചിലപ്പോള്‍ ഇങ്ങനെ തന്നെയാകും അല്ലെ മാഷെ? :) ഇഷ്ടായി ട്ടോ

    ReplyDelete
    Replies
    1. നന്ദി ആർഷ നിങ്ങളുടെ അഭിപ്രായങ്ങളും കൂടി ചേരുമ്പോഴേ ഈ ചിത്രം പൂര്ത്തിയാകുന്നുള്ളൂ സന്തോഷത്തോടെ

      Delete
  19. Replies
    1. വരികൾക്കിടയിൽ തരുന്ന ഊര്ജം പ്രോത്സാഹനം പ്രചോദനം കൂടുതൽ മികച്ച വായനയോടൊപ്പം ഉത്തരവാദിത്യം ഉള്ള എഴുത്തിനും ബ്ലോഗ്ഗിനു മാർഗദർശനം ആണ് വളരെ നന്ദി

      Delete
  20. ശ്രദ്ധേയം ഈ നിരീക്ഷണങ്ങള്‍.

    ReplyDelete
    Replies
    1. നാമൂസ് എഴുത്തിന്റെ വായനയുടെ വല്യ നാമം ഇത് പോലുള്ള കൊച്ചു ബ്ലോഗ്ഗുകൾ ക്ക് തരുന്ന പ്രചോദനം വളരെ വലുതാണ്‌ നന്ദി സ്നേഹം

      Delete
  21. ചിലര്‍ ചിന്തയുടെ ചിരാതുകളിങ്ങനെ കൊളുത്തി വെയ്ക്കുന്നു ...
    അക്ഷര ദാഹികളാ വിസ്മയത്തെ കവിതയെന്നു വിളിച്ചു നെഞ്ചിലേറ്റുന്നു....... :)

    ReplyDelete
    Replies
    1. നന്ദി ഷലീർ അലി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  22. മനോഹരമായ ചിന്താശകലങ്ങളും കാഴ്ച്ചകളുമാണ് താങ്കളുടേത്. പക്ഷേ അത് അക്ഷരങ്ങളായി പകർത്തുമ്പോൾ അതിൽ കവിത കുറഞ്ഞു പോകുന്നോ എന്നൊരു സംശയം.

    ഇല്ലത്തു നിന്നു പുറപ്പെട്ടു, അമ്മാത്തൊട്ടെത്തിയതുമില്ല എന്നതു പോലെ. വൃത്തനിബദ്ധമായ പഴയകവിതകളെ പിന്തുടരാൻ ശ്രമിക്കുമ്പോഴും ആധുനികകവിതാശൈലികളെ പുണരാനൊരു ശ്രമം. എന്നാലൊട്ട് രണ്ടിടത്തുമെത്തുന്നുമില്ല.

    ReplyDelete
    Replies
    1. വളരെ സന്തോഷം വായനക്ക് ഈ വരവിനു വിലയിരുത്തലിനു പൂർണമായും യോജിക്കുന്നു
      viddiman വളരെ വസ്തു നിഷ്ടമായ വിലയിരുത്തൽ തന്നെയാണ് താങ്കൾ നടത്തിയിരിക്കുന്നത്. തുടര്ന്നും ഇത്തരം ക്രീയാത്മക നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് നന്നാക്കാനുള്ള ശ്രമം തുടരും

      Delete
  23. മതത്തിനും,പുരോഹിതൃക്കുമിടയിൽപ്പെട്ട്‌ പാവം മനുഷ്യർ.അല്ലേ ഭായ്‌?
    വളരെ നല്ല കവിത.ഇഷ്ടമായി.
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete
  24. ചിന്തനീയം ഈ വരികള്‍. ആശംസകള്‍....

    ReplyDelete
  25. മനോഹരമായിത്തുടങ്ങി പ്രസംഗത്തിൽ തീർന്നപോലെ. ആദ്യഭാഗം ഏറെ രസായ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം