അത്രമാത്രം
റിവേഴ്സിലേയ്ക്ക്
അനന്തമായി തിരിയും സ്റ്റീയറിങ്.
ഒരു പക്ഷേ തിരിച്ചുതീരാത്ത
ഒരു സ്റ്റീയറിങ് ഉണ്ടെങ്കിൽ അത് എന്നാവും,
അതിന്റെ ഒത്തുതീർപ്പുചർച്ചകളിൽ,
ജീവിതത്തോട്
ഉടൽ
ധ്യാനത്തിന്റെ മുത്ത്
ചിമിഴുടൽ ബുദ്ധൻ
ശിൽപ്പത്തിന്റെ സെൽഫിയിൽ,
ബുദ്ധൻ പാർക്ക് ചെയ്യും വിധം
ഒരു പക്ഷേ
ധ്യാനത്തിന്റെ എച്ച്
ആര് തൊടും എന്ന വാക്കിന്റെ വൈപ്പർ
പെയ്ത്തുമറിയ്ക്കും മഴ
തോന്നലിന്റെ ഒരു ഗിയറാണ്
പൂണുലിട്ട ഉടൽ
ശിൽപ്പം ഒരു ബുക്കാണെങ്കിൽ
അതിന്റെ എത്രാമത്തെ പേജിലാണ്
ധ്യാനം എന്നതിന്റെ സൂചിക.
Comments
Post a Comment