Skip to main content

മരണം എന്ന ഉപകരണത്തെ...

മരിച്ചുപോയ ഒരാളുടെ നിഴൽ
നന്നാക്കുന്ന സൂര്യൻ

പഴഞ്ചൻ വാച്ച് നന്നാക്കുന്നയാൾ
കണ്ണുകൾക്കിടയിൽ വെയ്ക്കുന്ന
സൂക്ഷ്മദർശിനിയുടെ
ഒറ്റക്കുഴൽ പോലെയോ

കുപ്പായം തുന്നുന്നയാൾ
സൂചികൊള്ളാതെ 
കൈവിരലിൽ അണിഞ്ഞിരുന്ന
പഴഞ്ചൻ,
ലോഹവളയം പോലെയോ

സൂര്യന്റെ,
പ്രപഞ്ചമുള്ളടത്തോളം പഴക്കമുള്ള
ഒരു പഴഞ്ചൻ,
ഉപകരണമാവണമെന്നുണ്ട്
എനിയ്ക്ക്

പ്രണയം
സൂക്ഷമദർശിനിയെക്കാൾ സൂക്ഷമമാന്നെന്നും
പ്രപഞ്ചത്തേക്കാൾ പഴക്കമുള്ളതാണെന്നും
ഒരു ഉപകരണമാന്നെന്നും
വാദിച്ചുനോക്കി

മരിച്ചുപോകണം എന്ന നിർബന്ധത്തെ
ഒഴിവാക്കി
അരികിൽ നിൽക്കുന്ന 
ദൈവത്തിന്റെ കാലിൽ ചവിട്ടുന്നു
വെറുതേ,
അറിയാത്ത വണ്ണം

അതേ എന്ന് തലയാട്ടുമായിരിയ്ക്കും,
എന്നെങ്കിലും
ദൈവം.

Comments


  1. സൂക്ഷമദർശിനിയെക്കാൾ സൂക്ഷ്മമായ
    പ്രപഞ്ചത്തേക്കാൾ പഴക്കമുള്ളതായ
    ഒരു ഉപകരണം തന്നെയാണ് പ്രണയം ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!