Skip to main content

ഉടൽമുദ്ര

എന്നോട് കലഹിച്ചു
എന്റെ മഴയോട്
തുള്ളികളോളം
വഴക്കിട്ട്
എന്നെ നനയ്ക്കുന്ന
വാക്കാണ്‌ നീ

തോരുമ്പോൾ
ഒരു നെടുവീർപ്പ് കൊണ്ട്
തുന്നിക്കെട്ടിയ
അന്തമില്ലാത്ത ഒരുവാക്കിന്റെ
ഒരരക്കെട്ടോളം നീളുന്ന
തുടർ ചലനങ്ങളുടെ
രണ്ടറ്റങ്ങളാവുകയാണ്
നമ്മൾ

എന്നാലും
ഓരോ തവണയും
മാരകമായി എന്നെ
കടിച്ചു മുറിവേൽപ്പിക്കുന്ന
നിന്റെ മുലകളിലെ ഉറുമ്പും കൂട്
കടന്ന്

വിരഹത്തിന്റെ
വിരലടയാളം പോലെ
സ്പർശിക്കുന്ന
വിരൽക്കാലതീരങ്ങളിൽ,

തിരമാലകളുടെ
രണ്ടിണച്ചുണ്ടുകൾ
തിരഞ്ഞ്..

സമുദ്രമൗനങ്ങൾ;

നമ്മുടെ ചോരുന്ന ജലയിടങ്ങളിൽ
രഹസ്യമായ് വെയ്ക്കുന്ന
രണ്ടുടൽ മുദ്രകളാവുകയാണ്
നമ്മൾ!

Comments

  1. പുത്തന്‍ തലമുറയിലെ ദമ്പതികളില്‍ പലരും ഉടല്‍മുദ്രകളാവുകയാണോ എന്ന് സംശയം തോന്നാറുണ്ട്. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  2. സമുദ്രമൗനം പാടില്ലല്ലോ!!!

    ReplyDelete
  3. വിരഹത്തിന്റെ വിരലടയാളം പോലെ
    സ്പർശിക്കുന്ന വിരൽക്കാലതീരങ്ങളിൽ,

    തിരമാലകളുടെ രണ്ടിണച്ചുണ്ടുകൾ
    തിരഞ്ഞ്.. സമുദ്ര മൗനങ്ങൾ;
    ഭായിയുടെ ഉപമകളെ വെല്ലുവാൻ വേറെ ഒന്നുമില്ല ഭായ്

    ReplyDelete
    Replies
    1. ഞാൻ നിനച്ചത് മുരളിച്ചേട്ടൻ പറഞ്ഞതിനാൽ .കവിക്ക് സലാം മാത്രം

      Delete
  4. മാരകമായിട്ടും പിന്നെയും വിരഹം വരുന്നത് മനസിന്റെ ചാഞ്ചല്യം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...