Skip to main content

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന്
നിന്നിലേയ്ക്ക്
നടന്നു വരികയായിരുന്നു
ഞാൻ

ആകാശത്ത്
അർദ്ധവൃത്താകൃതിയിൽ
ചന്ദ്രക്കല

താഴെ
അതെ ആകൃതിയിൽ മണ്ണിൽ
വീണുകിടക്കുന്ന നിലാവ്

ഒരു ജാലകത്തിന്റെ
ചതുരം പിടിച്ചു
നിലാവിൽ ചവിട്ടാതെ
രാവ്  കടക്കുന്ന
പുലരി

ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ

തിരിഞ്ഞു നോക്കുമ്പോൾ
തെരുവ് നിറയെ
വീടുകളുടെ
 ആകൃതിയുള്ള കാൽപ്പാടുകൾ

നിന്നിലേയ്ക്കുള്ള അകലം
അത്രയും അലിഞ്ഞു
ഒറ്റരാത്രി കൊണ്ട്
 ശുദ്ധജലമായി
ഭൂമിയിൽ അത്രമാത്രം
കുറയുന്ന ദൂരം

കടന്നു പോകുന്ന വാഹനങ്ങളുടെ
ജാലകങ്ങളിൽ
തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന
അതാത്
 യാത്രക്കാരുടെ ലക്ഷ്യങ്ങൾ

ഞാൻ നിന്റെ വളരെ അടുത്ത്

അടുത്ത് വരുന്തോറും
എന്റെ കൂടുന്ന ഭ്രാന്ത്‌

അതിൽ നീ ദൂരെനിന്നും
വളർത്തുന്ന
ചോപ്പ്നിറമുള്ള
ചെമ്പരത്തിമുള്ളുകൾ

 അത്രയും വേദനിപ്പിച്ചു
അവ
കൊണ്ടുകയറുന്ന  ഞാൻ

നടന്നു വന്നു കൊണ്ടിരിക്കുന്ന
 എന്റെ
പൊള്ളുന്ന ഉടലിൽ
ഒട്ടിച്ചേർന്നു കിടക്കുന്ന നീ

നിന്റെ  അളവിൽ  ഞാൻ
കൃത്യമായിഅടങ്ങിയിരിക്കുന്ന
ഇന്നലെ  കടന്നു
നീ അമിതമായി അടങ്ങിയിരിക്കുന്ന
നാളെയിൽ  എത്തുമ്പോൾ
വെളിച്ചത്തിന്റെ നനവുള്ള
മഴ പെയ്തു തുടങ്ങുന്നു

പൊടുന്നനെ

നിന്റെ ഉടൽ ചേർത്തു
ഞാൻ പിടിച്ചിരിക്കുന്ന കുടയ്ക്ക്
ഇനി ഒരു മഴയ്ക്കും
 കെടുത്തുവാകാനാകാത്ത വിധം
തീ പിടിച്ചു തുടങ്ങുന്നു.. 

Comments

  1. ഈ തീ ആർക്കും കെടുത്താനാക്കില്ല....

    ReplyDelete
  2. ..കവി വളര്‍ന്നുകൊണ്ടേയിരിക്കുന്നു..
    പല വരികളിലും ആശയങ്ങള്‍ ആകാശക്കുട പിടിച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ചിലതിന്റെയെല്ലാം അര്‍ഥാന്തരങ്ങള്‍ കണ്ടെത്താനാതെ നിസ്സഹായനായിപ്പോകുന്ന അവസ്ഥ..
    ആശംസകളോടെ..

    ReplyDelete
  3. ആശയഗംഭീരം.....
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി