Skip to main content

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി
അടക്കി തുടങ്ങിയ
അസ്തമയസന്ധ്യ

ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ
കണ്ണ് പൊത്തി  
വൈകുവോളം കളിച്ചിട്ടും
 കൊതി തീരാത്ത
 ഇരുട്ട്

ആ ഇരുട്ടത്തും
വഴിയിൽ കാണാവുന്ന
അന്തിച്ചന്ത..


നല്ല പാകം വന്ന നൃത്തം;
മൊത്തവിലയ്ക്കെടുത്തു,
ചുവടുകളാക്കി,
ആ ചന്തയിൽ ചില്ലറയ്ക്ക്;
മുറിച്ചു കൊടുക്കുന്ന
മുടന്തൻ മയിൽ..

നീ...
ആ മയിൽ എന്ത് വിലകൊടുത്തും
എന്നും
മോഹവിലയ്ക്കെടുക്കുന്ന
മനോഹര നൃത്തം!


ഞാനോ ആ   മയിലിന്റെ
കാലിലെ ഒടുക്കത്തെ
 മാറാത്ത  മുടന്തും

ഇന്ന്
ആ മുടന്ത് അടക്കിയ കല്ലറയ്ക്ക്
മുന്നിൽ..

എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

 മയിലിനെ പോലെ
നൃത്തവും    വെച്ച്;
നീ  കടന്നു പോകുന്നു  ....
കാലത്തോടൊപ്പം !

Comments

  1. "..........നല്ല പാകം വന്ന നൃത്തം
    മൊത്തവിലയ്ക്കെടുത്തു
    ചുവടുകളായി
    ചില്ലറയ്ക്ക്
    മുറിച്ചു കൊടുക്കുന്ന
    മുടന്തൻ മയിൽ............"
    ആഹാ......... ഗംഭീരം......... ആശംസകള്‍ ബൈജു ഭായ്

    ReplyDelete
    Replies
    1. അന്നൂസ് ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. മൊത്തത്തില്‍ ദഹിച്ചില്ലാ..:(

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      ഇനി എഴുതുമ്പോൾ വരികൾ കൂടുതൽ ലളിതമാക്കാം
      ഒത്തിരി സന്തോഷം സ്നേഹം

      Delete
  3. ഒരു പിടിയും കിട്ടിയില്ല...
    ഊശാന്‍താടി വലിച്ചു പിഴിതിട്ടും രക്ഷയില്ലാ....

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      എഴുതുമ്പോൾ തീര്ച്ചയായും
      മനസ്സിലുണ്ടാവും ഈ സ്നേഹ നിര്ദ്ദേശം
      ഒത്തിരി നന്ദി സ്നേഹം

      Delete
  4. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete

  5. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
    ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

     മയിലിനെ പോലെ
    നൃത്തവും    വെച്ച്;
    നീ  കടന്നു പോകുന്നു  ....
    കാലത്തോടൊപ്പം !

    ചിലവ അങ്ങനെയാണ്.......
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. വിനോദ് ..ഒത്തിരി നന്ദി സ്നേഹപൂർവ്വം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  6. ആ മുടന്ത് മറ്റൊരു ജന്മമായ് വരും.

    ReplyDelete
    Replies
    1. ബിപിൻചേട്ടായി അഭിപ്രായത്തിന് ഒത്തിരി നന്ദി സ്നേഹപൂർവ്വം വായനയ്ക്ക് സന്തോഷം

      Delete
  7. എല്ലാ സ്നേഹ വായനയ്ക്കും നിർദ്ദേശങ്ങൾക്കും
    ഒത്തിരി ഒത്തിരി സ്നേഹം നന്ദി

    ReplyDelete
  8. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!