Skip to main content

ഒരു മഴ പിറകൊട്ടെടുത്തു തിരിച്ചു പോകുന്നു

ഞാനും
 പാളങ്ങളും
മാത്രമുള്ള ഒരു സ്റ്റേഷൻ

നില്ക്കുന്ന ഞാനേത്?
നീണ്ടുകിടക്കുന്ന  പാളമേത്    എന്ന്
 തിരിച്ചറിയുവാനാകാത്തത് പോലെ
മുന്നോട്ടു പോകുവാനാകാതെ
ഒരു തീവണ്ടി വന്നു  നിൽക്കുന്നു..

അതിനെ പച്ച നിറത്തിൽ
ജീവിതം എന്നാരോ വിളിക്കുന്നു

കിട്ടിയ ഓരോ അവസരങ്ങളിലും
തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്
 ജനാലകളായിപ്പോയ
പരശതം വാതിലുകൾ

 ചക്രങ്ങൾ  അല്ലാതെ
 ഒന്നും ചതുരത്തിൽ ഇല്ലാത്ത
 ബോഗ്ഗികൾ

ചക്രങ്ങൾ പോലും
അത്രമേൽ ചലിക്കുവാനാകാതെ
  നിന്നു പോയതിനാലാവണം
 ചതുരങ്ങളായി പോയത്

പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ
 ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട
നിലാവുണ്ടാക്കുന്ന
 രാത്രിയുടെ അരോചകമായ ഒച്ച

നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി
കിളിച്ചു പോകുമോ എന്ന പേടി
ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട്

പാളങ്ങളിൽ നിന്ന് തെറിച്ച
 ചെളി പോലെ
ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  ഇരുട്ടിനെ പോലും
 പലപ്പോഴും കബളിപ്പിക്കുന്ന
തിളക്കം

ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ
 ഒരു നൂലുണ്ടയായി ചുരുട്ടി
അതിന്റെ ലക്ഷ്യത്തിലേയ്ക്ക്
എറിഞ്ഞു കളയുന്നതിനെ  കുറിച്ച്
ആലോചിക്കുന്നതിനിടയിൽ

ആർത്തലച്ചു അത്രയും  ശക്തിയായി പെയ്തു വന്ന
ഒരു മഴ
പെയ്യുന്ന ശബ്ദം പാടെ  കുറച്ചു
ഒരു  തീവണ്ടിയുടെ ശബ്ദമുണ്ടാക്കി
പ്രത്യാശയിലേക്ക് ഒരു പുതിയപാത
  എന്ന പോലെ
ഒന്ന് നിർത്തി
 പിറകൊട്ടെടുത്തു,
 തിരിച്ചുപോകുന്നു! 

Comments

  1. ഉയ്യോ!!!!

    മഴ
    പുറകോട്ടെടുത്ത്‌ തിരിച്ച്‌ പോകുന്നു...

    വയനയിൽ ഒരു ചിരി മൊട്ടിട്ടു.

    ReplyDelete
    Replies
    1. സുധിയെ വളരെ സന്തോഷം
      ഇപ്പൊ ബ്ലോഗ്ഗിലെ പുയ്യപ്ലയാ കേട്ടാ

      Delete
  2. മഴയുടെ വരവും തിരിച്ചുപോക്കും അസ്സലായി....
    അഥവാ... ഇനിയെങ്ങാനും ആ ചലിക്കാത്ത തീവണ്ടിയില്‍ പെയ്തുവീണ് അവിടത്തന്നെ പറ്റിപ്പിടിച്ച് ഒരു പൂപ്പലായ് മരിയ്ക്കാന്‍ വയ്യാഞ്ഞിട്ടാണോ മഴ പിന്നോട്ടെടുത്തത്???

    ReplyDelete
    Replies
    1. കല്ലോലിനി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു
      അതിലൊക്കെ ഉപരി സന്തോഷം പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ
      സ്നേഹപൂർവ്വം നന്ദി

      Delete
  3. ചതുരത്തിലൊരു ചക്രം ചാതുര്യത്തോടെ ഉരുളുന്നുണ്ടല്ലോ കവിതയിലുടനീളം

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒത്തിരി സന്തോഷം സ്നേഹം അജിത്‌ ഭായ് യുടെ വായന ഉണ്ടെങ്കിൽ അത് സ്പെഷ്യൽ ആണ്
      വളരെ നന്ദി

      Delete
  4. വെറും ബോഗികളിൽ അടക്കപ്പെട്ട ജീവിതം
    അറ്റങ്ങളില്ലാത്ത പാളങ്ങളിലൂടെ ഊരൂണ്ടുരുണ്ട് പോകുന്ന കാഴ്ച്ച

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹം നന്ദി ഒത്തിരി സന്തോഷം

      Delete
  5. മഴ നിറഞ്ഞു പെയ്യട്ടെ....... മനസ്സുരുകിയ വേനലിടങ്ങളില്‍....... സ്നേഹത്തോടെ...... ആശംസകൾ നേരുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...