Skip to main content

ആർത്തവശിൽപ്പം

ആകാശം
അവധിയാണിന്ന്..
മേഘകുഞ്ഞുങ്ങൾ
തിരിച്ചു പോകുന്നു!
ഓളങ്ങൾ ഒഴുകിപ്പോയ
വെള്ളമില്ലാത്ത
 പുഴയിൽനിന്നും
തറഞ്ഞു പോയ
 തോണികൾ കൊണ്ട്  
കുഴിഞ്ഞ കണ്ണെഴുതുന്ന
വരണ്ട  ഇടവേളയിൽ
നിസ്സഹായവേഗത്തിൽ
പാറപോലെ മടങ്ങിയ
തീണ്ടാരിശിൽപ്പത്തിൽ നിന്നും
പൂജയ്ക്ക് എടുക്കപ്പെടാനുള്ള
ആത്മാർത്ഥ നീക്കത്തിനൊടുവിൽ
അൽപ്പം സ്ത്രീത്വത്തോടൊപ്പം
ആര്ത്തവരക്തം മാത്രം
കട്ടെടുക്കുന്നു
കുറച്ചുനിറത്തിന്
വാടിത്തുടങ്ങിയ
പഴയപൂക്കൾ!



Comments

  1. Sorry, well done enna uddheshichath. Emblem vannilla.

    ReplyDelete
  2. അതെ അത് മാത്രമാണ് ശാശ്വതം. ആത്മാർത്ഥമായ നീക്കം അതെന്താണ്?

    ReplyDelete
  3. വ്യത്യസ്തം..എന്നത്തേയും പോലെ..

    ReplyDelete
  4. തീണ്ടാരി കോണങ്ങളാൽ മറയ്ക്കപ്പെടുന്ന
    ആരു കാണപ്പെടാത്ത രക്തബിന്ദുക്കൾ ഒറ്റ് വീഴുന്ന ശില്പം..!

    ReplyDelete
  5. കുറച്ചു പഴയ പൂക്കള്‍ - രക്തവര്‍ണ്ണമാര്‍ന്നവ !

    ReplyDelete
  6. തീണ്ടാരി ശില്‍പം ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...