Skip to main content

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും
കടപുഴകിയ മരങ്ങളും
വരണ്ട പുഴകളും
നാമാവശേഷമായ പക്ഷികളും
അവയുടെ ജീവിച്ചിരുന്നപ്പോൾ
കൊഴിഞ്ഞ തൂവലുകളും
വെവേറെ കൂട്ടി വച്ച്
തോർന്ന മഴ കൊണ്ട് വേലി കെട്ടി
മരിച്ച മനുഷ്യന്റെ ഓർമ്മകൾ
കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട

അതിലേയ്ക്ക്
ഒരു നെടുവീർപ്പോളം നീളമുള്ള
ഇടുങ്ങിയ വഴി

അവിടെ
ആക്രിക്കാരനെ പോലെ
കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
ഭൂമിയിൽ വച്ച് കണ്ടിട്ടും
ഗൌനിക്കാതിരുന്ന
തീരെ പരിചയമില്ലാത്ത
അന്യമതത്തിന്റെ ഏതോ ദൈവം
സൗജന്യവിൽപ്പനക്കാരൻ

അവിടേയ്ക്ക്
സ്വന്തം ആത്മാവിന്റെ
മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന
കൊന്നു തള്ളിയ
മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട
ചൂണ്ടുപലകകൾ

താൻ ഇല്ലാത്തതു കൊണ്ട് മാത്രം
വിജനമായി തോന്നുന്ന
ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
ശുദ്ധ വായു പുകച്ച്
അവരവർ ചവുട്ടി അരച്ച
കൂട്ടം തെറ്റിയ
ഉറുമ്പുകളെ നിരീക്ഷിച്ചു
അവിടെയും നിശബ്ദമായി
വരി നില്ക്കുന്നു
മരിച്ച മനുഷ്യർ

Comments

  1. അപ്പോള്‍ ഇതുവരെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നതുപോലെ അല്ലെന്നോ അവിടെ?!

    ReplyDelete
  2. അന്യമതത്തിന്റെ ഏതോ ദൈവം

    ReplyDelete
  3. സിരകളിൽ ഉന്മാദം പടർത്തുന്ന നിരമുള്ള ലഹരി അവിടെയും വിതരണം ചെയ്യുന്നുവെന്നോ ........

    കാവ്യഭാവനക്ക് നല്ല നമസ്കാരം ......

    ReplyDelete
  4. 'താൻ ഇല്ലാത്തതു കൊണ്ട് മാത്രം
    വിജനമായി തോന്നുന്ന
    ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
    ശുദ്ധ വായു പുകച്ച്
    അവരവർ ചവുട്ടി അരച്ച
    കൂട്ടം തെറ്റിയ
    ഉറുമ്പുകളെ നിരീക്ഷിച്ചു
    അവിടെയും നിശബ്ദമായി
    വരി നില്ക്കുന്നു
    മരിച്ച മനുഷ്യർ'

    നല്ല കവിത, മാഷേ

    ReplyDelete
  5. ഇവിടം പോലെ അവിടവും.

    ReplyDelete
  6. അവിടെ
    ആക്രിക്കാരനെ പോലെ
    കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
    ഭൂമിയിൽ വച്ച് കണ്ടിട്ടും
    ഗൌനിക്കാതിരുന്ന
    തീരെ പരിചയമില്ലാത്ത
    അന്യമതത്തിന്റെ ഏതോ ദൈവം
    സൗജന്യവിൽപ്പനക്കാരൻ

    ReplyDelete
  7. കവിതക്ക് ശേഷം..എന്നില്‍നിന്നിറങ്ങിന്നിന്ന് ഞ്ഞാനുമൊന്നു നോക്കി.

    ReplyDelete
  8. അതിലേയ്ക്ക്
    ഒരു നെടുവീർപ്പോളം നീളമുള്ള
    ഇടുങ്ങിയ വഴി

    Good.

    ReplyDelete
  9. അ വിടെയും വരിയായി നിൽക്കേണ്ടി വരുന്നു.

    ReplyDelete
  10. എനിക്ക് മനസ്സിലാകത്ത ഭാവന മാഷേ...
    ആശംസകൾ....

    ReplyDelete
  11. തോർന്ന മഴകൊണ്ടുള്ള വേലി !! ഇന്നലെ വായിച്ചിട്ടും തോരുന്നുമില്ല അഴിയുന്നുമില്ല ഈ ബിംബം !! ആശംസകൾ !!!

    ReplyDelete
  12. അന്യായമായ വിഷ്വല്‍സ് ,
    ഒന്നില്‍ തന്നെ പലയാവര്‍ത്തി പരതനം ആശയം കണ്ടെടുക്കാന്‍.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...