Friday, 1 August 2014

മരുമഴഭൂമി

വരൾച്ച 
ഉണക്കി പൊടിച്ചു 
മണലാക്കി മരുഭൂമികൾ 

വെയിൽ 
വളർത്തി വലുതാക്കി 
കാലു നീട്ടി ഒട്ടകങ്ങൾ 

ഒട്ടകത്തിൽ നിന്ന് 
നിറം എടുത്തു 
ചായം പുരട്ടുന്ന
മണൽതരികൾ

വെള്ളമില്ലാത്ത
പുഴ നീന്തി
മരുഭൂമിയിലേയ്ക്ക്
വരണ്ടമഴ

മലയാളം ചവച്ചരച്ചു

ജലം അയവിറക്കി
ഒട്ടകത്തിന്റെ
മുഖം മൂടി വച്ച്
പച്ചപിടിക്കാൻ
വരൾച്ചയിലലയുന്നു

4 comments:

  1. മരുഭൂമികള്‍ ഉണ്ടാകുന്നത് ഇങ്ങനെ!

    ReplyDelete
  2. ആടുജീവിതങ്ങള്‍ ജീവിതം
    പച്ചപിടിപ്പിക്കാന്‍
    മരുഭൂമിയില്‍ അലയുന്നു

    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. മലയാളം ചവച്ചരച്ചു
    ജലം അയവിറക്കി
    ഒട്ടകത്തിന്റെ
    മുഖം മൂടി വച്ച്
    പച്ചപിടിക്കാൻ
    വരൾച്ചയിലലയുന്നു

    ReplyDelete