Skip to main content

ഉടൽ മീൻ


തന്റെ ഒരു നേരത്തെ വിശപ്പിനു
ഉറ്റവർക്ക്‌ കൂടി ചേർത്ത്
കടലിലേയ്ക്ക്
ഇലയിടുന്ന മുക്കുവൻ;
വലയെറിയുവാൻ
തന്റെ ഉടലെടുക്കുമ്പോൾ
കൂടെ ഹൃദയം എടുക്കാറില്ല

ചാളത്തടി പോലെ മെലിഞ്ഞ
തന്റെ ദേഹത്ത്
അത് ഒരു ഭാരമാകാതിരിക്കുവാൻ
തീരത്തെ ഇല്ലാത്ത കുടിയിൽ
ഏതെങ്കിലും കട്ടമരത്തിന്റെ
അടിയിൽ അത് ജീവിതം പോലെ
കയറ്റി വച്ചിരിക്കും

പേരറിയാത്ത വിശപ്പിന്റെയോ
കാണാത്ത ഒരു  താലിച്ചരടിന്റെയോ
അതിലും പഴകിയ
എന്നാലും ശക്തമായ
ഒരു പൊക്കിൾക്കൊടിയുടേയോ
പ്രാർത്ഥനയുടെ ബലത്തിൽ
എന്നാലും അവൻ കടലിൽ
മീൻ പോലെ
സുരക്ഷിതനായിരിക്കും!
കടൽ അവനേക്കാൾ
പാവമായിരിക്കുന്നത് വരെ...

അതല്ലാത്തപ്പോൾ
അവനു പകരം തീരത്തേയ്ക്ക്
മടങ്ങി വരിക
ഒരു കടൽ തന്നെയായിരിക്കും!

പക്ഷെ കണ്ണീരു പോലെ
അത് ചെറുതായി
തീരത്ത് ഒരു മൈലാഞ്ചിപ്പാട് വരച്ചു
തിരിച്ചുപോകുന്നതും,
തിരിച്ചു പോകുമ്പോഴും,
കൂടെ കൊണ്ട് വന്ന ചിലതിരകൾ
എടുക്കാൻ മറന്നു
വെറും കയ്യോടെ 
മടങ്ങേണ്ടി വരുന്നതും
തീരത്തെ ഏതെങ്കിലും കുടിലിൽ
അപ്പോഴും പിടയ്ക്കുന്ന
സ്വന്തമായി 
മുള്ള് പോലുംഇല്ലാത്ത 
തലപോയ മീനുകളെ
കാണുമ്പോഴായിരിക്കും!

അപ്പോൾ കടലിൽ 
കാത്തിരിക്കുന്ന മറ്റുതിരകൾ 
വെറുതെ മീസാൻ കല്ലുകൾ 
വരച്ചു മായ്ക്കുന്നുണ്ടാവും ... 

Comments

  1. Thaan chathu meen pidikkunnavar !
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. അതല്ലാത്തപ്പോൾ
    അവനു പകരം തീരത്തേയ്ക്ക്
    മടങ്ങി വരിക
    ഒരു കടൽ തന്നെയായിരിക്കും

    അർഥവ്യാപ്തിയുള്ള വരികൾ.കടലോളം ആഴവും,പരപ്പും തിരമാലകളും നിറഞ്ഞ കുറേ മനസ്സുകളെ നന്നായി അവതരിപ്പിച്ചു.


    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഓരോ വരവും അഭിപ്രായവും പുതുമ ഉള്ളത് തന്നെ സൌഗന്ധികം നന്ദിയോടെ

      Delete
  3. അപ്പോൾ കടലിൽ
    കാത്തിരിക്കുന്ന മറ്റുതിരകൾ
    വെറുതെ മീസാൻ കല്ലുകൾ
    വരച്ചു മായ്ക്കുന്നുണ്ടാവും ...hmmm!!

    ReplyDelete
    Replies
    1. കീയകുട്ടി വായനയ്ക്ക് അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു

      Delete
  4. നിശ്വാസത്തിലെ കവിതകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകാലികങ്ങളിലെ കവിതകളെ വെല്ലുന്ന ആ നിലവാരത്തിലേക്ക് ഈ കവിത ഉയർന്നില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം.....

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ഇതാണ് ശരിക്കും ഗുരുകൃപ ഗുരുകടാക്ഷം തീര്ച്ചയായും ഉഴപ്പിയാൽ മാഷ് കണ്ടു പിടിക്കും സ്നേഹത്തോടെ തിരുത്താം വളരെ നന്ദി പ്രദീപ്മാഷേ

      Delete
  5. കടലിനെപ്പോഴും അവനെക്കാള്‍ പാവമായിരിക്കാനാണിഷ്ടം. പക്ഷെ...

    ReplyDelete
    Replies
    1. ഇത് തന്നെയാണ് ഇതിൽ എനിക്ക് ഇഷ്ടപെട്ട വരി അജിത്‌ ഭായ് സന്തോഷം അത് തന്നെ എടുത്തു പറഞ്ഞതിൽ നന്ദിപൂർവ്വം

      Delete
  6. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. അനുഗ്രഹം പോലെ സ്വീകരിക്കുന്നു തങ്കപ്പൻചേട്ടാ സ്നേഹം

      Delete
  7. മുള്ളുപോലുമില്ലാത്ത തലപോയ
    മീനുകളാണല്ലോ നാമും അല്ലേ ഭായ്

    ReplyDelete
    Replies
    1. അനുഭവത്തിന്റെ മഹാ ഭണ്ടാരം എഴുത്തിലും ജീവിതത്തിലും ശരിയാണ് മുരളി ഭായ് താങ്കളുടെ എഴുത്തിൽ കൂടി ജീവിതം അറിയുന്നു ഇവിടെ ഈ അഭിപ്രായവും നന്ദിപൂർവ്വം

      Delete
  8. എന്‍റെ ഗ്രാഹ്യത്തിനും അപ്പുറമാണോ കവിത. മൊത്തമായി പിടിതരുന്നില്ല.

    ReplyDelete
    Replies
    1. ഒന്നുമില്ല ജോസ് ഇത് വെറും കുത്തി വരകൾ യഥാർത്ഥ ജീവിതം എത്രയോ കഠിനമാണ് അവരുടെ. അതും തലമുറകളായി.. മീൻ നമ്മൾ എത്ര തിന്നു അവരെത്ര പിടിച്ചു അഭിപ്രായത്തിനു നന്ദി

      Delete
  9. കടല്‍ത്തിരകളില്‍ മരണവും ജീവിതവും കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് വായനയ്ക്ക് അഭിപ്രായത്തിനു നന്ദി പൂർവ്വം

      Delete
  10. കവിതയാകുമ്പോള്‍ പല തരത്തില്‍ ചിന്തിച്ചുപോകും.
    ഈ വഴുക്കലുള്ള മീന്‍ പോലെ.
    ചിലപ്പോള്‍ തലപോയി ഉടല്‍ മാത്രമായ ചാള പോലെ.
    മറ്റുചിലപ്പോള്‍ മുള്ളുപോലുമില്ലാത്ത....
    സംഭവം ലളിതമായ ശക്തന്‍ തന്നെ.

    ReplyDelete
    Replies
    1. റാംജി ഭായ് വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദിയോടെ

      Delete
  11. നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. ഫൈസൽ വളരെ സന്തോഷം ഈ വരവിൽ വായനയ്ക്ക് അഭിപ്രായത്തിനു നന്ദിയോടെ

      Delete
  12. ചാളത്തടി പോലെ മെലിഞ്ഞ
    തന്റെ ദേഹത്ത്
    അത് ഒരു ഭാരമാകാതിരിക്കുവാൻ
    തീരത്തെ ഇല്ലാത്ത കുടിയിൽ
    ഏതെങ്കിലും കട്ടമരത്തിന്റെ
    അടിയിൽ അത് ജീവിതം പോലെ
    കയറ്റി വച്ചിരിക്കും.............പാവം ഹൃദയം..

    ReplyDelete
    Replies
    1. സന്തോഷപൂർവ്വം നന്ദി ഹബി

      Delete
  13. തിരകൾ വരച്ചു മായ്ക്കുന്ന മീസാൻകല്ലുകൾ. ജീവിതം ക്ഷണികമാണെന്ന് കാണിച്ചു തരുന്നു.

    ReplyDelete
    Replies
    1. ദാസേട്ട നന്ദി സ്നേഹം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  14. കടല്‍ ഇപ്പോഴും എപ്പോഴും അവനെക്കാള്‍ പാവം ആയിരിക്കട്ടെ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം