Skip to main content

ചരിത്രം


ഞാൻ പഠിച്ചതല്ല.. എന്നെ പഠിപ്പിച്ചതാകുന്നു ചരിത്രം.
എന്നെ പഠിപ്പിച്ചതല്ല ഞാൻ ധരിച്ചതാകുന്നു ചരിത്രം

ഞാൻ ധരിച്ചതല്ല, ഞാൻ അറിയതതാകുന്നു ചരിത്രം
ഞാൻ അറിയാത്തതല്ല, കാലം വിസ്മരിച്ചതാകുന്നു ചരിത്രം.
കാലം വിസ്മരിച്ചിട്ടും, സത്യം എന്തോ അതാകുന്നു  ചരിത്രം

ഇനി ഞാൻ പഠിച്ച ചരിത്രം

ചരിത്രത്തിൽ ഞാൻ പഠിച്ചതൊക്കെയും സാമൂഹ്യ പാഠം,
എന്തെ ഗണിതത്തിനു ചരിത്രമില്ലെ?
ശാസ്ത്രത്തിനു ചരിത്രമില്ലെ?
മനുഷ്യനില്ലേ ചരിത്രം?

തെറ്റുകളുടെ ചരിത്രം മൂടിയിട്ട്?
അർദ്ധ സത്യമോ ചരിത്രം?

പ്രൂഫ്‌ റീഡ് ചെയ്യപ്പെടാത്ത..
എഡിറ്റ്‌ മാത്രം ചെയ്യപ്പെട്ടതോ ചരിത്രം?

എങ്കിൽ അത് നിന് ചരിത്രം..
നിന്റെ മാത്രം ചരിത്രം.

ചരിത്രമെന്നാൽ പുസ്തകമോ?
പുസ്തകമെന്നാൽ പരന്നതെന്നോ?
പരപ്പെന്നാൽ വളഞ്ഞതെന്നോ?
സത്യം വളഞ്ഞതോ?

വളയാത്ത സത്യം  പുറത്തോ?
വളഞ്ഞസത്യങ്ങൾ  അകത്തോ?

അപ്രിയ സത്യങ്ങൾ ചരിത്രതിനന്യമോ?
ജനസമ്മതി ആസ്വാദ്യത മാനദന്ഡമോ?

ചരിത്രത്തിനു ചേരുവയോ?
സത്യമിത്ര ഊഹപൊഹമിത്ര
എന്റെ ഗോത്രത്തിന്റെ നന്മ ഇത്ര
നിന്റെ ഗോത്രത്തിന്റെ തിന്മ ഇത്ര


ഭരണത്തിന്റെ താമ്ര പത്രമോ ചരിത്രം?
നിന്റെ വ്യാഖ്യാനമോ ചരിത്രം?

ചിതലരിച്ചൊരു പഴയ പത്രമോ ചരിത്രം?
30 വര്ഷം കഴിഞ്ഞൊരു ഫാക്സൊ ചരിത്രം

പരസ്യം മാത്രമോ ചരിത്രം?
പിന്നെ എന്തിനീ ചരിത്രം?


കാലമേ ഈ ചരിത്രത്തോട് ക്ഷമിക്കേണമേ.. എന്നോടെന്ന പോലെ...

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ