ഉപേക്ഷിക്കപ്പെട്ട ആകാശത്തിലെ
ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി
ഒരു നീക്ക്പോക്ക്
അതായിരുന്നു തുടക്കം
ഒരു പക്ഷേ
കൃത്യത ആവശ്യമില്ലാത്ത അക്കങ്ങൾ
അക്ഷരങ്ങളിലേക്ക്
ഉപേക്ഷിക്കുന്നത് പോലെ തന്നെ
നിമജ്ജനത്തിൻ്റെ മറവിൽ
ഒരോ പ്രതിമയിലും ഉപേക്ഷിക്കപ്പെടും
ദൈവത്തേപ്പോലെ
ഓരോ ധ്യാനത്തിലും ഉപേക്ഷിക്കപ്പെടുന്നുണ്ടാവണം
ബുദ്ധനും
ഒന്നിനുമല്ലാതെ,
വെറുതെ
ഉപേക്ഷിക്കപ്പെടുന്നതൊക്കെ
എടുത്തുവെച്ച് ദൈവമാക്കുന്ന
ഇടമാവുന്നു.
Comments
Post a Comment