ഞാനൊരു പാറ കാണുന്നു
പാറയുടെ കറുപ്പ്
പൊട്ടിച്ച നിലയിൽ
മറ്റൊരിടത്ത്
ചോപ്പ് നിറത്തിൽ
കാണപ്പെടുന്നു
കാണാതെ പോയിരിക്കുന്നു
പാറയുടെ ഉറപ്പ്
അവിടെ വെള്ളം പോലെ
ഇരുട്ട്
തളം കെട്ടിക്കിടക്കുന്നു
പാറ പൊട്ടിയ്ക്കുന്ന ഒച്ച
പാട്ട് പോലെ കേട്ട്
തലേക്കെട്ടുള്ള ഉച്ച
പാറപ്പുറത്ത്
മലർന്ന് കിടക്കുന്നു
ഘടികാരം വെച്ച്
ഉടച്ച പകൽ
ലോറിയിൽ കൊണ്ട് പോകുന്ന
പാറമടയിൽ നിന്ന്
തമിര് വെച്ച നിലയിൽ
തിരിച്ചിറങ്ങുമ്പോൾ
ചുമ്മാട് വെച്ച് ഒരാൾ
എന്റെ കണ്ണുകൾ
ചുമന്ന് കൊണ്ട് പോകുന്നത്
കാണുന്നു!
പാറയുടെ കറുപ്പ്
പൊട്ടിച്ച നിലയിൽ
മറ്റൊരിടത്ത്
ചോപ്പ് നിറത്തിൽ
കാണപ്പെടുന്നു
കാണാതെ പോയിരിക്കുന്നു
പാറയുടെ ഉറപ്പ്
അവിടെ വെള്ളം പോലെ
ഇരുട്ട്
തളം കെട്ടിക്കിടക്കുന്നു
പാറ പൊട്ടിയ്ക്കുന്ന ഒച്ച
പാട്ട് പോലെ കേട്ട്
തലേക്കെട്ടുള്ള ഉച്ച
പാറപ്പുറത്ത്
മലർന്ന് കിടക്കുന്നു
ഘടികാരം വെച്ച്
ഉടച്ച പകൽ
ലോറിയിൽ കൊണ്ട് പോകുന്ന
പാറമടയിൽ നിന്ന്
തമിര് വെച്ച നിലയിൽ
തിരിച്ചിറങ്ങുമ്പോൾ
ചുമ്മാട് വെച്ച് ഒരാൾ
എന്റെ കണ്ണുകൾ
ചുമന്ന് കൊണ്ട് പോകുന്നത്
കാണുന്നു!
പാറ പൊട്ടിയ്ക്കുന്ന ഒച്ച പാട്ട് പോലെ കേട്ട്
ReplyDeleteതലേക്കെട്ടുള്ള ഉച്ച പാറപ്പുറത്ത് മലർന്ന് കിടക്കുന്നു