Thursday, 5 May 2016

പാറയുടെ പുറമ്പോക്കിൽ ഒരാൾ

ഞാനൊരു പാറ കാണുന്നു

പാറയുടെ കറുപ്പ്
പൊട്ടിച്ച നിലയിൽ
മറ്റൊരിടത്ത്
ചോപ്പ് നിറത്തിൽ
കാണപ്പെടുന്നു

കാണാതെ പോയിരിക്കുന്നു
പാറയുടെ ഉറപ്പ്

അവിടെ വെള്ളം പോലെ
ഇരുട്ട്
തളം കെട്ടിക്കിടക്കുന്നു

പാറ പൊട്ടിയ്ക്കുന്ന ഒച്ച
പാട്ട് പോലെ കേട്ട്
തലേക്കെട്ടുള്ള ഉച്ച
പാറപ്പുറത്ത്
മലർന്ന് കിടക്കുന്നു

ഘടികാരം വെച്ച്
ഉടച്ച പകൽ
ലോറിയിൽ കൊണ്ട് പോകുന്ന
പാറമടയിൽ നിന്ന്
തമിര് വെച്ച നിലയിൽ
തിരിച്ചിറങ്ങുമ്പോൾ

ചുമ്മാട് വെച്ച് ഒരാൾ
എന്റെ കണ്ണുകൾ
ചുമന്ന് കൊണ്ട് പോകുന്നത്
കാണുന്നു!

1 comment:

  1. പാറ പൊട്ടിയ്ക്കുന്ന ഒച്ച പാട്ട് പോലെ കേട്ട്
    തലേക്കെട്ടുള്ള ഉച്ച പാറപ്പുറത്ത് മലർന്ന് കിടക്കുന്നു

    ReplyDelete