ചിങ്ങം മുഴുവൻ
കൊത്തിപ്പറക്കിയിട്ടും;
വയറിന്റെ
വിശപ്പ് മാറാതെ,
കണ്ണീരിൽ നനഞ്ഞു കുളിച്ചിട്ടും,
കറുപ്പിന്റെ-
നിറം മാറാതെ,
പട്ടിണി കിടന്നു, മെലിഞ്ഞൊരു;
കാക്ക,
ദാരിദ്ര്യത്തിൽ
ജോലി ചെയ്യാൻ
കർക്കിടകത്തിലേക്ക്;
തിരിച്ചു പറക്കുന്നു ..
ഉണ്ടായിരുന്ന
മുഴുവൻ ഭൂമിയും,
ഒറ്റക്കാലിൽ
അളന്നെടുത്തു,
മറുകാൽ വയ്ക്കുവാൻ
ഭാവിയോ ഒരു തലയോ
കണികാണാൻ പോലും
കഴിയാതെ,
ഭൂതകാലത്തിൽ
പുതഞ്ഞുപോയിട്ടും
വാമനന് ജയിച്ച
കൊക്ക്
അവശേഷിക്കുന്ന ജീവൻ
ഒരുകാലിൽ പിടിച്ചു
തല പൊങ്ങച്ചത്തിൽ
നാണിച്ചൊളിപ്പിച്ചു
ഒരു ഓണത്തിന്റെ
എച്ചിലിലയ്ക്കു
മറുകാൽ,
ഉയർത്തി
കൈ പോലെ
നീട്ടി കൊണ്ട്
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു!
കൊത്തിപ്പറക്കിയിട്ടും;
വയറിന്റെ
വിശപ്പ് മാറാതെ,
കണ്ണീരിൽ നനഞ്ഞു കുളിച്ചിട്ടും,
കറുപ്പിന്റെ-
നിറം മാറാതെ,
പട്ടിണി കിടന്നു, മെലിഞ്ഞൊരു;
കാക്ക,
ദാരിദ്ര്യത്തിൽ
ജോലി ചെയ്യാൻ
കർക്കിടകത്തിലേക്ക്;
തിരിച്ചു പറക്കുന്നു ..
ഉണ്ടായിരുന്ന
മുഴുവൻ ഭൂമിയും,
ഒറ്റക്കാലിൽ
അളന്നെടുത്തു,
മറുകാൽ വയ്ക്കുവാൻ
ഭാവിയോ ഒരു തലയോ
കണികാണാൻ പോലും
കഴിയാതെ,
ഭൂതകാലത്തിൽ
പുതഞ്ഞുപോയിട്ടും
വാമനന് ജയിച്ച
കൊക്ക്
അവശേഷിക്കുന്ന ജീവൻ
ഒരുകാലിൽ പിടിച്ചു
തല പൊങ്ങച്ചത്തിൽ
നാണിച്ചൊളിപ്പിച്ചു
ഒരു ഓണത്തിന്റെ
എച്ചിലിലയ്ക്കു
മറുകാൽ,
ഉയർത്തി
കൈ പോലെ
നീട്ടി കൊണ്ട്
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു!
കർക്കിടകത്തിലേക്കുള്ള തിരിച്ചു പറക്കൽ
ReplyDeleteഓണത്തിന്റെ എച്ചിലിലക്കായുള്ള കാത്തിരിപ്പ്
- ഈ കാവ്യവഴികളെ അഭിനന്ദിക്കാതെ വയ്യ
എന്നും ഓണമുള്ള കാക്കകള്‍ കാ കാ എന്ന് പ്രതിഷേധിയ്ക്കുന്നു
ReplyDeleteMaraviyil oru kakka chithram...
ReplyDeleteവിശപ്പും പൊങ്ങച്ചവും.
ReplyDeleteമറവി ചിത്രം.....
നല്ല കവിത ..ആശംസകൾ
ReplyDeleteകർക്കിടകത്തിലേക്ക്;
ReplyDeleteതിരിച്ചു പറക്കേണ്ടി വരുമോ
മറുകാൽ,
ReplyDeleteഉയർത്തി
കൈ പോലെ
നീട്ടി കൊണ്ട്
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു! Bhavanaamayam!
ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയെ,ഭുവനത്രയങ്ങളുമളന്ന് പാദമൂന്നാൻ ഇടമില്ലാതെ നിൽക്കുന്ന വാമനനോടും, ധ്യാനനിമഗ്നനായ ബുദ്ധനോടുമുപമിച്ചത് വളരെ മനോഹരമായ ഭാവനയായി.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ.....
നല്ല ഭാവന..
ReplyDeleteഭാവനയുടെ ഈ തിരിച്ചുപോക്ക്, ആശങ്ക, ഒക്കെ നന്നായി..
ReplyDeleteഈ പൊങ്ങച്ചങ്ങൾ തന്നെയാണീന്ന് ഏറ്റവും വലിയ ആർത്തി..!
ReplyDeleteകാക്ക ധ്യാനിച്ചാല്‍ ബുദ്ധനാവുമോ!
ReplyDeleteകാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നാണല്ലോ ചൊല്ലും,ഇപ്പോഴും
ReplyDeleteനടക്കുന്ന കാര്യങ്ങളും........
നല്ല വരികള്‍
ആശംസകള്‍
വായിക്കുവാനും അഭിപ്രായം പറയുവാനും സംവദിക്കുവാനും ഈ പോസ്റ്റിലേയ്ക്ക്
ReplyDeleteകടന്നു വന്ന എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി
ഓണം, കാക്ക, കൊക്ക് , വാമനന് , ബുദ്ധന് .....ഭാവി ചിന്ത ആകുലപ്പെടുത്തുന്നു ...
ReplyDeleteനല്ലൊരു മറവിച്ചിത്രം.
ReplyDeleteശ്രീകുമാർ ..........വിനോദ്കുമാർ.... രണ്ടു പേര്‍ക്കും നന്ദി സന്തോഷം
ReplyDelete