Skip to main content

പുഴ


പുഴ ഇന്ന് ശാന്തമായ് ഒഴുകി
വെള്ളാരം കല്ലിൽ തട്ടി
ഈറ ചെടിയുടെ കവിളിൽ തലോടി
തിക്കി തിരക്കി അഴകായ് ഒഴുകി

വെയിലിൽ ചിരിച്ചു കിളിയെ തഴുകി
ആറ്റോരം വയലിൽ എത്തി നോക്കി
കളകളം ചിരിച്ചും ചെറുചുഴി എറിഞ്ഞും
കുളിരുള്ള വെള്ളം തെളിയായ് ഒഴുകി

മഴ പെയ്തിട്ടും.. കാറ്റൊന്നടിച്ചിട്ടും
പരൽമീൻ കുഞ്ഞുങ്ങൾ ഇക്കിളിയിട്ടിട്ടും
കരിയില പെണ്ണിനെ നീന്താൻ പഠിപ്പിച്ച്
നാടുകാണാ പുഴ അഴകായ് ഒഴുകി

അക്കര കാറ്റ് കിന്നാരം ചൊല്ലി
അത്തിപ്പഴകൂട്ടം അണ്ണാനും നല്കി
വേലിപ്പൂമരം പൂക്കളും നല്കി
നെടുവീർപ്പിൽ പുഴ കടലിലേക്കൊഴുകി

അലിയാൻ നേരം തിരിഞ്ഞൊന്നു നോക്കിയോ..
ആ മനസ്സൊന്നു മന്ത്രിച്ചുവോ

നാളെയും ..നാളെയും മണൽ തോണി
കാണാതിരുന്നെങ്ങിൽ...!!!!

Comments

  1. Baiju...puzhayude vedana....manaloottukare bhayannu ozhukendivarunna puzha....manushyar thanne puzhakale konnukondirikumpol...puzhaye snehikkunna nammalkkum enthenkilum cheyyende?puzha marikathirikkan....kavitha nannayirikkunnu,....aasamsakal....

    ReplyDelete
    Replies
    1. ടീച്ചർ നാം ഇന്ന് ജീവിക്കുന്നത് സാംസ്കാരിക ലോകത്താണ്, സംസ്കാരം ഉണ്ടായ സിന്ധു ബ്രഹ്മപുത്ര നദീതട സംസ്കാരങ്ങളിൽ നിന്ന് സാംസ്കാരിക ലോകത്തേക്കുള്ള അകലം മനുഷ്യനിൽ നിന്ന് ഫോസ്സിലുകളിലെക്കുള്ള ദൂരം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാത്തിന്റെയും ഫോസ്സിലുകൾ മതി! നദിയും പുഴയും നമ്മൾ ഫോസ്സിൽ ആക്കി കൊണ്ടിരിക്കുന്നു അത് വിഭജിച്, പുഴയെ എങ്ങിനെ വിഭജിക്കാം എന്ന് ചോദിച്ചാൽ കണ്ണീർ തുടച്ചു കൊണ്ട് പലതായി വിഭജിക്കാം, വെള്ളം ആയി, (aquarium , സ്വിമ്മിംഗ് പൂൾ) പിന്നെ മണലായി (വീട് ശവക്കല്ലറ) പിന്നെ മീനായി ഉണക്ക മീൻ) പിന്നെ എന്തെങ്ങിലും ബാക്കി ഉണ്ടെങ്കിൽ അത് റിയൽ എസ്റ്റുകാരനും ആക്രിക്കാരനും കൊടുക്കാം, പുഴയെ കണ്ടിട്ടുന്ടെന്നുള്ള സമാധാനത്തിൽ നമുക്ക്ക് ജീവിച്ചു തീര്ക്കാം, ഫോട്ടോ സൂക്ഷിക്കാം!

      ഒത്തിരി സന്തോഷം ടീച്ചർ, അധികം ആരും ശ്രദ്ടിക്കാതിരുന്ന ഒരു കൊച്ചു പുഴയെ കണ്ടതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!