Sunday, 1 April 2018

സ്റ്റോപ്പ്

രണ്ട് ചിത്രശലഭങ്ങളുടെ
സ്റ്റോപ്പുകൾ

രണ്ടെന്ന അക്കം തന്നെ
ഒറ്റയ്ക്കൊറ്റയ്ക്ക്
ഓരോ
സ്റ്റോപ്പാകുന്നു

ഒന്നിച്ച്
ഒരുമിച്ച് രണ്ടാകുമ്പോൾ
ഒറ്റയ്ക്ക്
ഒരൊറ്റ കാത്തുനിൽപ്പും

2

മുമ്പിലും പിറകിലുമായി
ഇരമ്പിച്ച്
കൊണ്ടുനിർത്തുന്ന
രണ്ടാകാശങ്ങൾ

ഓരോ ചിത്രശലഭങ്ങളും
രണ്ട് ആകാശങ്ങളിലുമായി
ഒറ്റയ്ക്ക് ഒറ്റയ്ക്ക്
കയറിപ്പോകുന്നു

അതിൽ
രണ്ടാമത്തെ ആകാശം
ഒന്നാമത്തെ ആകാശത്തെ
ഓവർടേക്ക് ചെയ്യുന്നിടത്തുവെച്ച്
സോളമൻ പ്രണയം കൊടുക്കുന്നത് പോലെ
ഞാൻ അവളെ
ഇറുക്കി
മുറുക്കി
കുലുക്കി
മുത്തുന്നു

ഞങ്ങൾ രണ്ട് മുന്തിരിക്കുലകൾ

3

ഇപ്പോൾ
ആകാശം
രണ്ട് കന്യാസ്ത്രീകൾ

ഞങ്ങൾ
പരസ്പരം കുരിശ് വരയ്ക്കുന്ന
രണ്ടു പുതിയ ഉടലുകൾ

ശലഭങ്ങൾ,
ആകാശം മറിച്ചുനോക്കുന്ന
രണ്ടു ബൈബിളാകുന്നു

ഞങ്ങൾ
ഒരൊറ്റ ഏകാന്തത
മറിച്ചുനോക്കുന്ന
രണ്ടാത്മാക്കൾ.

2 comments:

 1. ഞങ്ങൾ
  ഒരൊറ്റ ഏകാന്തത
  മറിച്ചുനോക്കുന്ന
  രണ്ടാത്മാക്കൾ.
  ഇഷ്ടപ്പെട്ടു
  ആശംസകള്‍

  ReplyDelete
 2. ഒരൊറ്റ ഏകാന്തത
  മറിച്ചുനോക്കുന്ന രണ്ടാത്മാക്കൾ...

  ReplyDelete