Skip to main content

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം
രണ്ടു വ്യത്യസ്ത ഋതുക്കളിൽ
കണ്ടുമുട്ടുന്ന
രണ്ടു പ്രണയിതാക്കൾ

അവർക്കു
നമ്മൾ എന്ന് പേരിടുകയാണ്
നീയും
നീയറിയാതെ മറ്റൊരു ഞാനും

മഴത്തുള്ളി ചിറകുകൾ നീർത്തി
ഉടൻ പറന്നു തുടങ്ങുന്ന
ജലശലഭങ്ങൾ

മരിച്ചു പോയ നമ്മുടെ
ഉടലുകളെ നമ്മൾ
രതി കൊണ്ട്
പരിചയപ്പെടുത്തുന്നു

എന്റെ ശരീരം അഴിച്ചിട്ട
നിന്റെ മുലഞ്ഞെട്ടിൽ
നീ ഒളിപ്പിച്ചു വെച്ചിരുന്ന
മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള
സ്വപ്നങ്ങളും

മറ്റൊരു ആലിംഗനത്തിൽ
നമ്മൾ ഒളിപ്പിച്ച കടലും
മഴവിൽ നിറമുള്ള തിരമാലകളും

നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ
വെച്ച് മറന്ന
പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ
വെച്ചുകൊണ്ടിരുന്ന
ചുംബനം മുറിച്ചു
അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത
ഏതോ ആദ്യരാത്രി പകുത്തു
അടയാളവും വെച്ച്

നിന്റെ
ഉടലിൽ നിന്നും ഒന്നുമറിയാതെ
ഇന്നത്തേയ്ക്ക്
മുലപ്പാൽ പോലെ
ഒലിച്ചിറങ്ങുകയാണ്
അന്ന് ഞാൻ..

Comments

  1. ഹോ.എത്ര കട്ടിയാ.

    പലവട്ടം ക്രൂരമായി വായിച്ചു.

    ReplyDelete
    Replies
    1. ദുഷ്ട ക്രൂരമായി വായിച്ചോ
      സാരമില്ല
      ഇനി ചോദിക്കാനും പറയാനും ഒക്കെ
      ഞങ്ങള്ക്ക് ആളുണ്ട് കേട്ടാ
      ദിവ്യേ ദേ നിന്റെ കുറുമ്പൻ കുറുമ്പ് കാട്ടി

      ഒത്തിരി സന്തോഷം സുധി വായനയ്ക്ക് അഭിപ്രായത്തിനു

      Delete
    2. ഹാ ഹാ ഹ ..ബൈജുച്ചേട്ടാ!!!

      Delete
    3. ബൈജു ഭായ് .... എല്‍ .... ബോഡെല്ലേ വിട്ടു കളയാം......

      Delete
  2. വാക്കുകള്‍കൊണ്ട് ഒരു ലോകം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ ഭായ് വളരെ സ്നേഹം സന്തോഷം

      Delete
  3. ഭാവനയുടെ പെയ്ത്താണ് ഇവിടെ.

    ReplyDelete
    Replies
    1. വളരെ നന്ദി അങ്ങോട്ട്‌ ബ്ലോഗ്ഗിലെയ്ക്ക് വരുന്നുണ്ട്
      സ്നേഹപൂർവ്വം നന്ദി
      ജോസ്ലെറ്റ്

      Delete
  4. Replies
    1. വളരെ നന്ദി ഉദയപ്രഭൻ
      കുറെ ആയി കണ്ടിട്ട്
      ഈ വരവിനു ഒത്തിരി സന്തോഷം
      താങ്കളുടെ കഥ ബ്ലോഗിൽ വരുന്നുണ്ട്
      കഥകൾ വായിക്കണം അവിടെ സജീവമാണെന്ന് കരുതുന്നു

      Delete
  5. ജന്മ ജന്മാന്തരങ്ങൾ കഴിഞ്ഞാലും
    പ്രണയത്തിന്റെ സൂത്ര വാക്യം
    മാറില്ല എന്ന് കവി തെളിയിക്കുന്നു.

    ReplyDelete
    Replies
    1. അതെ പ്രണയത്തിന്റെ പ്രമേയം എത്രോയോ പഴക്കമുള്ളതാണ്
      പക്ഷെ ഓരോ തവണയും പുതുമ അതല്ലേ അതിന്റെ സുഖവും
      നന്ദി ബിപിൻ ഭായ്

      Delete
  6. മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ
    രതി കൊണ്ട് പരിചയപ്പെടുത്തുന്നു

    ReplyDelete
    Replies
    1. മുരളി മാഷെ ഒത്തിരി സന്തോഷം നല്ല വരികൾ ക്ക്
      സ്നേഹം

      Delete
  7. എവിടെ നിര്‍ത്തണമോ ....അവിടെ നിര്‍ത്തി..... ഗാഭീര്യം ..... മോഹനം.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...