ജനിച്ചുവളർന്നത്- കുട്ടനാട്ടിലാണ്... ആറന്മുളയിലേക്കു- കെട്ടിച്ചുവിട്ടതാണ് സ്ത്രീധനമായിട്ട് കിട്ടിയത് മതമായിരുന്നു അത് സൌഹാർദമായി വരമ്പ് കെട്ടി- സൂക്ഷിച്ചതാണ് വയലായത് കണ്ണാടി പോലെ പവിത്രമായിരുന്നു ബന്ധങ്ങൾ മഴപെയ്യുമ്പോൾ തുള്ളികൾപോലും ഉടഞ്ഞുപോയിരുന്നില്ല അവ മണിപോലെ അവിടെ ചിതറിക്കിടക്കുമായിരുന്നു വെയില് വന്നു ഉണക്കി നെന്മണികളാക്കുന്നത് വരെ നെന്മണികൾ കൊയ്തെടുക്കാൻ വേനൽ വരുന്നത് വൈക്കോൽക്കെട്ടുമായിട്ടായിരുന്നു അത് തിന്നാൻ ദേശാടനപൈക്കൾ വിരുന്നു വരുമായിരുന്നു അവ ദേവാലയങ്ങൾ പ്രദക്ഷിണം വച്ച് സദ്യയുണ്ട് മയങ്ങിയിരുന്നു നെല്ലും വൈക്കോലും ഒഴിഞ്ഞ പാടത്തു കറുത്ത കുട്ടികളും വെളുത്ത ഇടയരും പിച്ച് ഒരുക്കി ക്രിക്കറ്റ് കളിച്ചിരുന്നു ആ പിച്ചിൽ ഒരു തദ്ദേശീയ പന്ത് അടിച്ചു വിരമിച്ച റണ്ണിനു വേണ്ടി ഓടുമ്പോഴാണ് ഒരു വിദേശ വിമാനം അവിടെ പറന്നിറങ്ങിയത് റണ്‍വേ വയലിലെ പിച്ചിലേയ്ക്ക് തെന്നി മാറിയത് വിമാനത്തിൽ നിന്ന് ഭരണമണമുള്ള യാത്രക്കാർ- പുറത്തേക്കിറങ്ങിയത് അവർ അഴിമതിനിറമുള്ള കണ്ണട വച്ചിരുന്നു അവർ ഖുബൂസും മതത്തിന്റെനിറമുള്ള തൈരും അവിട...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...