Skip to main content

നാടകവണ്ടി

ശലഭങ്ങളുടെ നാടകവണ്ടിയാകുന്നു
ആകാശം

ആകാശമില്ലാത്തപ്പോൾ
അവരുടെ വാടകവണ്ടിയായി ഓടുവാൻ
പറക്കുമ്പോൾ 
അവരെന്നേ വിളിയ്ക്കുന്നു
ശലഭങ്ങൾ

പെയ്യുന്നമഴയെ 
മറികടന്നെത്തിയ തോർന്നമഴ
ആമ്പൽത്തുമ്പിയേ 
ചുംബിയ്ക്കും വിധം
ജലത്തോടുചേർത്തുനിന്നേ 
ഓർത്തുകിടക്കുകയായിരുന്നു
ഞാൻ

അതിനിടയിൽ
ആകാശത്തിന്റെ ചമയങ്ങളിട്ട്
വണ്ടിയുടെ വേഷം കെട്ടി
ജനുവരിയുടെ തെരുവിലൂടെ
അവർക്ക് വേണ്ടി ഞാനോടിത്തുടങ്ങുന്നു

അതിനിടയിലെപ്പോഴോ
മനോഹരമായി വൈകിയ
ഒന്നരമണിക്കൂറിനെ 
ചന്ദ്രനെന്ന് വിളിക്കുവാൻ 
അവരോടാവശ്യപ്പെടുകയായിരുന്നു
ഞാൻ.

Comments

  1. ശലഭങ്ങളുടെ നാടകവണ്ടിയാകുന്നു
    ആകാശം
    ആശംസകൾ

    ReplyDelete
  2. വൈകി ഓടുന്ന ശലഭങ്ങളുടെ വാടക വണ്ടി..ഒന്നരമാണിക്കൂറിനെ ചന്ദ്രനെന്ന് വിളിക്കാം

    ReplyDelete
  3. നിങ്ങളെ വല്ലാണ്ടെ മിസ് ചെയ്തിരുന്നു ട്ടാ :)

    ReplyDelete
  4. ആകാശത്തിന്റെ ചമയങ്ങൾ...
    വണ്ടിയുടെ വേഷം...
    ജനുവരിയുടെ തെരുവ്....

    ReplyDelete
  5. കവിതകളെന്നാൽ വായനയുടെ സൗന്ദര്യം കൂടിയാണ്

    ReplyDelete
  6. പെയ്യുന്നമഴയെ
    മറികടന്നെത്തിയ തോർന്നമഴ
    ആമ്പൽത്തുമ്പിയേ
    ചുംബിയ്ക്കും വിധം
    ജലത്തോടുചേർത്തുനിന്നേ
    ഓർത്തുകിടക്കുകയായിരുന്നു//

    മനോഹരം. ഇടയ്ക്ക് ഇവിടെ വന്നു പോകാം ഇനി.

    ReplyDelete
  7. ശലഭങ്ങളെ സമയത്ത് എത്തിക്കാനുള്ള ഒരു ബാധ്യത കൂടി.

    ബൈജൂ ആശംസകൾ

    ReplyDelete

Post a Comment