Skip to main content

എന്തേ വരുവാൻ എന്നയിടത്ത് താമസിയ്ക്കുന്ന ഒരാൾ

ശലഭത്തിന്റെ
നാലാമത്തെ നിലയിൽ
താമസിയ്ക്കുകയായിരുന്നു
ഞാൻ

മൂന്ന് നിലകളും
ഒഴിച്ചിട്ടിരിയ്ക്കുന്ന
ശലഭത്തിന്റെ
രണ്ടും മൂന്നും നിലകളിൽ
മുറി പങ്കിട്ട് താമസിച്ചിരുന്നു
ഒരു കാല് വയ്യാത്ത ഇന്നലെയും
പണ്ടെന്ന കാലവും

വൈകിവരുന്ന ശലഭത്തിന്റെ
ഒന്നാമത്തെ നിലയിലായിരുന്നു
ആകാശം താമസിച്ചിരുന്നത്.

ചിലപ്പോൾ എന്ന വാക്ക് ചേർത്ത്
എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം

എനിയ്ക്ക് താമസിക്കുവാൻ
അധികം സ്ഥലമൊന്നും വേണ്ട
മിന്നാമിന്നിയുടെ വെളിച്ചത്തിൽ
വല്ലപ്പോഴും ചീവീടിന്റെ ഒച്ച തിളപ്പിച്ചുകഴിച്ച്
താമസിച്ചിരുന്ന ഞാനായിരുന്നു
നീയാകുന്നതിന് മുമ്പ്

ഇപ്പോൾ
പുൽച്ചാടികൾ കാലുകൾ കഴിഞ്ഞ്
മാത്രം
ചാട്ടത്തിനിടയ്ക്ക്
കാട് ആവിഷ്ക്കരിയ്ക്കുന്ന
ഇടത്താണ്

എന്റെ നൃത്തത്തിനും
കൂടി മുറിയില്ല

മുറിയിൽ പൂക്കൾ
അതും വാടകകൊടുക്കാത്തതിന്
മണത്തോട് വഴക്കിടുന്ന
പൂക്കൾ

ഒഴിഞ്ഞുകൊടുത്തിട്ടില്ല
ഇറക്കിവിടാനാവാത്ത വിധം
എന്റെ ശവശരീരത്തിൽ
എപ്പോഴോ
ഒരു മുറിയെടുത്തിരിയ്ക്കുന്നു
അതേ ശലഭം..

Comments

  1. രണ്ടും മൂന്നും നിലകളിൽ
    മുറി പങ്കിട്ട് താമസിച്ചിരുന്നു
    ഒരു കാല് വയ്യാത്ത ഇന്നലെയും
    പണ്ടെന്ന കാലവും

    വൈകിവരുന്ന ശലഭത്തിന്റെ
    ഒന്നാമത്തെ നിലയിലായിരുന്നു
    ആകാശം താമസിച്ചിരുന്നത്.

    ചിലപ്പോൾ എന്ന വാക്ക് ചേർത്ത്
    എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ