എല്ലാറ്റിനും അപ്പുറം വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന ഒരാൾ അയാൾ വലിച്ചു നീട്ടിയ തെരുവിനും വീടിനും ഇടയിലെ ഒരു വിടവ് വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു അതിലെ വീർപ്പുമുട്ടിയ താക്കോൽ പഴുത് താക്കോൽ ഇല്ലാത്ത നേരം നോക്കി വീടിന്റെ നഗ്നത വാതിലിന്റെ അത്രയും ഉയരത്തിൽ അഴിച്ചു വെച്ച് നിഴലിന്റെ നീളം വെച്ച കുപ്പായം എടുത്തിട്ട് വൈകുന്നേരത്തിലേയ്ക്ക് ഇറങ്ങി പോകുന്നു വരിമുറിച്ചുവിറ്റു ജീവിക്കുന്ന കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ മുറിച്ചു കടന്നു ചിതറിപ്പോയ കാലുകളിൽ നിന്നും ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന ഉടഞ്ഞുപോയ ഭൂപടങ്ങൾ ചുറ്റിക്കടന്നു വെയിൽ അവസാനിച്ചു നിഴൽ തുടങ്ങുന്നതിന്റെ ഓരത്ത് കൂടി അതിന്റെ അരികിന്റെ തുന്നൽ പോലെ നടന്നു പോകുന്നു ജീവിതവുമായുള്ള തയ്യൽ വിട്ടത് പോലെ ഒരാൾ സ്വയം കീറി പറിഞ്ഞ ഒരാൾ ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ കണ്ടു കിട്ടിയ താക്കോൽ കണ്ടെടുക്കുന്നത് പോലെ താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു സ്വന്തം മുറിയിൽ വൈകി വന്നു കയറുന്ന താമസക്കാരനെ ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...