ഇലകളുടെ പകർപ്പെടുത്തു തളർന്നൊരു മരം തണലു കെട്ടുവാൻ ഭൂമിയിൽ കുറ്റിയടിക്കുന്നു അധ്വാനിച്ചു മടുത്തൊരു മനുഷ്യൻ ആ തണലിൽ ചാരി നിന്ന് മരങ്ങളെ തെറുത്തു വലിച്ചു കുറ്റി വലിച്ചെറിയുന്നു ഒരു കിടക്കാടം ഇല്ലാതെ വെയില് കൊണ്ട് തളർന്ന മരം അവസാന വണ്ടിയും കാറ്റ് കൊള്ളാൻ പോയ തക്കം നോക്കി മറ്റൊരു മരത്തിന്റെ തണലിനേയും വിളിച്ചു വഴിയരികിലെ വിശ്രമകേന്ദ്രത്തിലേയ്ക്ക് ചേക്കേറുന്നു വ്യഭിചരിയ്ക്കുവാനാണെന്ന് ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട് അവർ ഒന്ന് ഉറങ്ങിയിട്ട് ഉടൻ പുറത്തേക്കിറങ്ങുന്നു തുരിശു പൊതിഞ്ഞു കൊണ്ട് വന്ന പത്രത്തിലെ കമ്പോളനിലവാരം കണ്ടു റബ്ബർ മരം വീട്ടിന്റെ അടുത്ത് നിന്ന് താമസം കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി ചിരട്ടയും പിടിച്ചു വരിവരിയായ് നിരന്നു കുനിഞ്ഞു നില്ക്കുന്നു വിവാഹസദ്യയിൽ മുല്ലപ്പൂ പോലെ ചോറും ഇട്ടും സ്വർണം പോലെ കറിയിലും മുങ്ങിയ കല്യാണ പെണ്ണിനെ പോലൊരു വാഴയില ചടങ്ങ് കഴിഞ്ഞ ഉടൻ വടക്കേപുറത്തു കാക്കയെ അടിക്കുന്നു നഗരത്തിലെ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...