മഴ സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത് അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ? ഏയ് ആവില്ല അല്ലേ) പുഴ അത് മഴ തന്നെ സൂര്യൻ വെയിൽ നീട്ടി വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു ദാഹിച്ചു ചിലയ്ക്കുന്നു മഴ മുഴക്കി വേഴാമ്പൽ മഴയ്ക്ക് യാചിക്കുന്നു പക്ഷിയ്ക്ക് വേണ്ടി മഴ ചുരുട്ടി, അതു ചുരുക്കി മേഘം മരം പോലെ പെയ്യുന്നു മരംകൊത്തി അത് കൊത്തി മഴത്തുള്ളികളാക്കുന്നു അത് കണ്ടു പുഴ പിണങ്ങി ച്ചി ണുങ്ങുന്നു അത് കേട്ട് സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...